Saturday, July 27, 2024
HomeHealthഈ കൊടുംചൂടിൽ തണ്ണിമത്തനാണോ കഴിക്കുന്നത്? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

ഈ കൊടുംചൂടിൽ തണ്ണിമത്തനാണോ കഴിക്കുന്നത്? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

ആർക്കും സഹിക്കാൻ പറ്റാത്ത കൊടുംചൂടാണ്. വെന്തുരുകുകയാണ്. ശരീരം തണു ക്കുവാനായി എന്തു കഴിക്കണം എന്നതാണ് മിക്കവരുടെയും സംശയം. ചൂട്കൂടിയ കാലാവസ്ഥയിൽ ഫ്രി‍ജിൽ നിന്നും തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ആ സമയത്ത് ശരീരത്തിന് നല്ലത് പഴങ്ങളാണ്. കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്ന ഒന്നാണ് ഫ്രൂട്സ്.

വേനൽക്കാലത്ത് മിക്കവരും വിപണിയിൽ നിന്ന് വാങ്ങുന്നതാണ് തണ്ണിമത്തൻ. പാനീയമായും കാമ്പായും കഴിക്കാം. കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വിറ്റാമിനുകളും മിനറ ലുകളും ആന്റിഓക്സിഡന്റുകളുമുണ്ട്. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട് കുടിവെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ ഉത്തമമാണ്.

ഇവയ്ക്കൊപ്പം വിറ്റാമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും മിതമായ അളവിൽ തണ്ണിമത്തനില്‍ അടങ്ങിയി ട്ടുണ്ട്. പ്ലാന്റ് സംയുക്തമായ ലൈസോപീൻ ആണ് മറ്റൊരു പ്രധാന ഘടകം. ഇവ ധാരാളമായി തണ്ണിമത്തനില്‍ കാണപ്പെടുന്നു. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നൽകുന്നത്. തണ്ണിമത്തൻ ഉത്തമം തന്നെ.

എന്നാൽ അമിതമായാൽ ഇവയിലെ ലൈസോപീനും സിംപിൾ കാർബോഹൈഡ്രേറ്റും പ്രശ്നക്കാർ ആയി മാറും. അത് ദഹനക്കുറവിനും വയറു കമ്പിക്കലിനും വായുപ്രശ്നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം. പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ കിഡ്നി രോഗങ്ങളുള്ളവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. പ്രമേഹരോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ തണ്ണിമത്തൻ കഴിക്കാവൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments