Saturday, July 27, 2024
HomeCrimeവർക്കലയിൽ ഭാര്യയെ ഭർത്താവ് തീ കൊളുത്തി

വർക്കലയിൽ ഭാര്യയെ ഭർത്താവ് തീ കൊളുത്തി

തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ ഭര്‍ത്താവ് ഭാര്യയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചെമ്മരുത്തി അമ്പലത്തുംപിള്ള ലക്ഷംവീട് സ്വദേശി ലീല(45)യെയാണ് ഭര്‍ത്താവ് അശോകന്‍(59) ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ലീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പുലർച്ചെ കുടുംബ വീട്ടിലെത്തിയ അശോ കൻ ഉറങ്ങിക്കിടന്ന ലീലയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ശേഷം തീ കൊളുത്തുകയാ യിരുന്നു. ലീലയ്ക്ക് 70% ത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് നിഗമനം. ഇവർ തിരുവനന്ത പുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

അശോകന്റെ സംശയവും കുടുംബപ്രശ്‌നങ്ങളുമാണ് ആക്രമണത്തിന് കാരണമായ തെന്നാണ് പോലീസ് പറയുന്നത്. മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അശോ കനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടു ണ്ടെന്നും അശോകനെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments