Saturday, July 27, 2024
HomeNewsതെരഞ്ഞെടുപ്പ് സമയത്ത് പാകിസ്താൻ ഭീതി പടര്‍ത്താൻ ബിജെപി ശ്രമം; എൻഡിഎയിലേക്ക് ഇല്ലെന്നും ഉദ്ധവ് താക്കറെ

തെരഞ്ഞെടുപ്പ് സമയത്ത് പാകിസ്താൻ ഭീതി പടര്‍ത്താൻ ബിജെപി ശ്രമം; എൻഡിഎയിലേക്ക് ഇല്ലെന്നും ഉദ്ധവ് താക്കറെ

എൻഡിഎയിലേക്കില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. തനിക്ക് മുന്നിൽ വാതിൽ തുറന്നാലും എൻഡിഎയിലേക്കില്ലെന്നും വഞ്ചനയിലൂടെയാണ് 2022 ൽ ബിജെപി തൻ്റെ സർക്കാറിനെ അട്ടിമറിച്ചതെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അലിബാഗില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പാകിസ്താന്റെ പേര് ഉപയോഗിക്കുന്നത് ഭീതി പടര്‍ത്താനാണെന്ന് ഉദ്ധവ് പറഞ്ഞു.പൂഞ്ച് ഭീകരാക്രമണത്തിൽ ഒരു ഐ.എ.എഫ് സൈനികന്‍ വീരമൃത്യു വരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തഉ. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മുവിലേക്ക് പോയില്ലെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.

ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ മകനെന്ന നിലയിൽ ഉദ്ധവ് താക്കറെയെ താൻ ബഹുമാനിക്കുമെന്നും അദ്ദേഹം ദുരിതത്തിലായാൽ ആദ്യം സഹായിക്കുന്ന വ്യക്തിയായിരിക്കുമെന്നും പ്രധാനമന്ത്രി മോദി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറയുടെ പരാമര്‍ശം.പ്രധാനമന്ത്രി മോദി, ഇതുവരെ ജനങ്ങൾക്ക് വേദന മാത്രമേ നൽകിയിട്ടുള്ളൂവെന്നും വന്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments