Saturday, July 27, 2024
HomeNewsKeralaകേന്ദ്രത്തിന് ശത്രുതാ മനോഭാവം, വെട്ടിക്കുറച്ചത് 57,400 കോടി: കണക്കുകള്‍ നിരത്തി ധനമന്ത്രി

കേന്ദ്രത്തിന് ശത്രുതാ മനോഭാവം, വെട്ടിക്കുറച്ചത് 57,400 കോടി: കണക്കുകള്‍ നിരത്തി ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് അവതരണ വേളയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം സുസ്ഥിര വികസനത്തില്‍ മുന്നിലാണെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിന്റേത് ഒരു സൂരോദ്യയ സമ്പദ്ഘടനയാണ്. എട്ട് വര്‍ഷം മുന്‍പ് നാം കണ്ട കേരളമല്ല ഇന്നത്തെ കേരളം. തകരില്ല കേരളം തളരില്ല കേരളം തകര്‍ക്കാനുമാകില്ലെന്ന വാക്കുകള്‍ മന്ത്രി ആവര്‍ത്തിച്ചു.

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വിമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിന് ശത്രുതാ മനോഭാവമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധം കേന്ദ്രം ഏര്‍പ്പെടുത്തി. കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനാകില്ല. വികസന പദ്ധതികള്‍ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര അവഗണനയെന്ന ആരോപണം കണക്കുകള്‍ നിരത്തിയാണ് ധനമന്ത്രി സഭയില്‍ ഉന്നയിച്ചത്. കേന്ദ്രം വെട്ടിക്കുറച്ചത് 57,400 കോടി രൂപയാണ്. സംസ്ഥാന ത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. 100ല്‍ നിന്ന് 21 എന്ന തരത്തില്‍ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. കേന്ദ്ര അവഗണന പ്രതിപക്ഷവും അംഗീകരിച്ചു. എന്ത് വിലകൊടുത്തും വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ധനമന്ത്രി പറഞ്ഞു. സ്വയം നവീകരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ മികച്ചതാക്കിയെന്ന് ധനമന്ത്രി അവകാശപ്പെട്ടു. മതനിരപേക്ഷതയാണ് കേരളത്തിന്റെ വികസന മാതൃക. ചുരുങ്ങിയ കാലം കൊണ്ടുള്ള ഇടക്കാല പദ്ധതികള്‍ ആവിഷ്‌കരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments