Saturday, July 27, 2024
HomeNewsഡി എം കെ നേതാവ് കെ പൊന്മുടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഡി എം കെ നേതാവ് കെ പൊന്മുടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചെന്നൈ: ഡി എം കെ നേതാവ് കെ പൊന്മുടി തമിഴ്‌നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തമിഴ്‌നാട് ഗവർണർ ആർ എൻ രവിയാണ് പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പൊന്മുടിയെ അഭിനന്ദിക്കുകയും ചെയ്തു ആർ എൻ രവി. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിട്ടാണ് പൊന്മുടി സത്യപ്രതിജ്ഞ ചെയ്തത്. സർക്കാരുമായി ഏറെക്കാലമായി അകന്നുനിന്നിരുന്ന ഗവർണർ ഇന്ന് മുഖ്യമന്ത്രിയടക്കമുള്ളവരുമായി സൗഹൃദ സംഭാഷണവും നടത്തി. ഇന്നലെ സുപീം കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് ഗവർണർ മയപ്പെട്ടത്.

പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് സർക്കാരിന്‍റെ നിർദേശം ഇന്നലെവരെ ഗവർണർ അംഗീകരിച്ചിരുന്നില്ല. വിഷയത്തിൽ ഇന്നലെ സുപ്രീം കോടതി രൂക്ഷ വിമർശനമാണ് ഗവർണർക്കെതിരെ നടത്തിയത്. മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവർണർക്ക് എങ്ങനെ പറയാനാകുമെന്നതടക്കമുള്ള ചോദ്യം ഇന്നലെ സുപ്രീം കോടതി ഉന്നയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments