Saturday, July 27, 2024
HomeNewsKeralaജീവിതത്തിൽ ഇത്രയും വൃത്തികെട്ട കവിത ഞാൻ വായിച്ചിട്ടില്ല: സച്ചിദാനന്ദനെതിരെ രൂക്ഷവിമർശനവുമായി കൈതപ്രം

ജീവിതത്തിൽ ഇത്രയും വൃത്തികെട്ട കവിത ഞാൻ വായിച്ചിട്ടില്ല: സച്ചിദാനന്ദനെതിരെ രൂക്ഷവിമർശനവുമായി കൈതപ്രം

കോഴിക്കോട്: കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെ രൂക്ഷവിമർശനവുമായി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. കവിതകളിലൂടെ വർഗീയത ഇളക്കിവിടാനാണ് സച്ചിദാനന്ദൻ ശ്രമിക്കു ന്നതെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

‘ഇപ്പോൾ തമ്പിച്ചേട്ടനെ പരിഹസിച്ചിട്ടുള്ള ആ സംഭവമുണ്ടല്ലോ, അതിന് പരിഹാരം ഞാൻ പറയാം. അഞ്ചെട്ട് കൊല്ലം മുമ്പ് സച്ചിദാനന്റെ ഒരു കവിത ഞാൻ കണ്ടു. നീണ്ട ശവപ്പെട്ടിക്ക് പുറത്തേക്ക് നീണ്ടുനിൽക്കുന്ന കാലുകൾ, അത് നീല നിറമായതുകൊണ്ട് കൃഷ്ണനാണെന്ന് രാധ തിരിച്ചറിഞ്ഞു… എന്റെ ജീവിതത്തിൽ ഇത്രയും വൃത്തികെട്ട കവിത ഞാൻ വായിച്ചിട്ടില്ല. ആൾക്കാരെ എങ്ങനെയും ഇളക്കിയിട്ട് കൈയും കാലും വെട്ടിക്കാനുള്ള പരിപാടി. ഞാൻ പറയുന്നത്, കേരള ഗാനത്തിന് ഈ കവിത കൊടു ത്താൽ മതി.

അത് കൊടുത്തിട്ട് പരിഹരിക്കണമെന്നാണ് ഞാൻ പറയുന്നത്. ഇയാളെന്തിന് വേറെ ആരുടെയെങ്കിലും കവിതയെടുക്കുന്നു. അയാളുടെ കവിത എടുത്താൽ മതിയല്ലോ. തമ്പിച്ചേട്ടൻ പാട്ട് എഴുതാമെന്നൊന്നും പറഞ്ഞിട്ടില്ല. കാശ് കിട്ടിയാൽ പാട്ടെഴുതിക്കൊ ടുക്കുന്ന ആളാണ്. അദ്ദേഹത്തെ വിളിച്ചിട്ട് ഇങ്ങനെ അപമാനിക്കേണ്ട കാര്യമില്ലായി രുന്നു. ഈ കവിത കൊടുത്ത് ഇത് പരിഹരിക്കണമെന്നാണ് എന്റെ പക്ഷം.

സജി ചെറിയാനായിട്ടൊന്നും എനിക്ക് ഒരു വിരോധവുമില്ല. പേഴ്സണലി എനിക്കയാളെ ഇഷ്ടമാണ്. സച്ചിദാനന്ദനെ അദ്ധ്യക്ഷനാക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. അയാളെ യൊക്കെ അങ്ങട് നുള്ളിപ്പറിച്ച് കളയണം എന്നാണ് എന്റെ അഭിപ്രായം. കളഞ്ഞാൽ നേരെയാകും. എന്റെ പ്രസിഡന്റൊന്നുമല്ല അയാൾ, ഞാനും സാഹിത്യകാരനാണ്.’- കൈതപ്രം പറഞ്ഞു.

സർക്കാരിന് വേണ്ടി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്ന് ശ്രീകുമാരൻ തമ്പി നേരത്തെ ആരോപിച്ചിരുന്നു. അക്കാദമി അദ്ധ്യക്ഷൻ കെ സച്ചി ദാനന്ദനും സെക്രട്ടറി അബൂബക്കറുമാണ് ഗാനം എഴുതാൻ ആവശ്യപ്പെട്ടത്. പിന്നീട് എഴുതിക്കൊടുത്ത ഗാനം മാറ്റിയെഴുതാൻ ഇരുവരും ആവശ്യപ്പെട്ടു,​ തിരുത്തി കൊടു ത്ത ഗാനം സ്വീകരിച്ചോ ഇല്ലയോ എന്നറിയിച്ചില്ല. പിന്നെ കണ്ടത് കവികളിൽ നിന്ന് കേരള ഗാനം ക്ഷണിച്ചു കൊണ്ടുള്ള പരസ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments