Saturday, July 27, 2024
HomeNewsInternationalഇസ്രയേലില്‍ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു: 2 മലയാളികൾക്ക് പരുക്ക്

ഇസ്രയേലില്‍ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു: 2 മലയാളികൾക്ക് പരുക്ക്

ജറുസലേം: ഇസ്രായേലില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെ ട്ടു. കാര്‍ഷിക മേഖലയില്‍ ജോലിചെയ്തിരുന്ന കൊല്ലം വാടി കാര്‍മല്‍ കോട്ടേജില്‍ പത്രോസിന്റെ മകന്‍ നിബിന്‍ മാക്‌സ്‌വെല്ലാണ് (31 ) മരിച്ചത്. സംഭവത്തിൽ രണ്ടു മലയാളികടക്കം ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവർ കാർഷിക മേഖലയിലെ ജീവനക്കാരായിരുന്നു.

ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവരാണ് പരിക്കേറ്റ മലയാളികള്‍. പരിക്കേ റ്റവരില്‍ രണ്ടു പേരുടെ നിലഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു മാസം മുന്‍പാണ് നിബിന്‍ ഇസ്രായേലിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയു ന്നു. നിബിന്റെ സഹോദരന്‍ നിവിനും ഇസ്രായേലിലാണ്.

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് ഗലീലി ഫിംഗറില്‍ മൊഷാവ് എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. മര്‍ഗാലിയത്തിലെ കൃഷി സ്ഥലത്താണ് ഷെല്‍ പതിച്ചത്. ലെബനനില്‍നിന്നുള്ള ടാങ്ക്‌വേധ മിസൈലാണ് ഇസ്രയേല്‍ ഭാഗത്തെ കൃഷിത്തോട്ടത്തിൽ പതിച്ചത്. മൃതദേഹം സീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുക യാണെന്ന് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇടുക്കി സ്വദേശിയാണ് പരിക്കേറ്റ പോള്‍ മെല്‍വിന്‍. മുഖത്തും ശരീരത്തിലും പരി ക്കേറ്റ ജോസഫ് ജോര്‍ജ് ബെയ്‌ലിന്‍സണ്‍ ആശുപത്രയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയ നായി. സുഖം പ്രാപിച്ചുവരുന്നുവെന്നാണ് വിവരം. ഇദ്ദേഹം നാട്ടില്‍ കുടുംബത്തോട് സംസാരിച്ചു. നില വില്‍ നിരീക്ഷണത്തിലാണ്. പോള്‍ മെല്‍വിന്‍ സീവ് ആശുപത്രി യിലാണ് ചികിത്സ യില്‍ കഴിയുന്നത്.

ആക്രമണത്തിനു പിന്നിൽ ഷിയ ഹിസ്ബുള്ള വിഭാഗമാണെന്നാണ് വിവരം. ഒക്‌ടോ ബർ 8 മുതൽ ഇസ്രയേലിന്റെ വടക്കൻ മേഖലയിലേക്കും സൈനിക പോസ്റ്റുകൾക്കും നേരെ ഹിസ്ബുള്ള ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലു ള്ള ഏറ്റുമുട്ടലിൽ ഇസ്രയേൽ ഭാഗത്ത് ഏഴ് സാധാരണക്കാരും 10 സൈനികരും കൊല്ല പ്പെട്ടു. അടുത്തിടെ ഇസ്രയേൽ കൊലപ്പെടുത്തിയ 229 പേർ ഹിസ്ബുള്ള വിഭാഗത്തി ൽ ഉൾപ്പെട്ടിട്ടുണ്ട്. ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നുള്ള മരണങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് ലെബനനിലും സിറിയയിലുമായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments