Saturday, July 27, 2024
HomeNewsKeralaയൂണിഫോം ഊരി തൃശൂർ അങ്ങാടിയിലിറങ്ങിയാൽ അടിച്ചിരിക്കും: പൊലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി കെ എസ് യു...

യൂണിഫോം ഊരി തൃശൂർ അങ്ങാടിയിലിറങ്ങിയാൽ അടിച്ചിരിക്കും: പൊലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി കെ എസ് യു നേതാവ്‌

തൃശൂർ: പൊലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി കെ എസ് യു ജില്ലാ പ്രസിഡ ന്റ് ഗോകുൽ ഗുരുവായൂർ. തൃശൂർ ലോ കോളേജിലെ സംഘർഷത്തിൽ കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഗോകുലിന്റെ പ്രകോപനപരമായ പ്രസംഗം. ഇതിന്റെ വീഡി യോ പുറത്തുവന്നിട്ടുണ്ട്. സി പി ഒ ശിവപ്രസാദിന്റെ പേരെടുത്തു പറഞ്ഞുകൊണ്ടാ ണ് ഭീഷണി. ശിവപ്രസാദിനെ തെരുവിൽ നേരിടുമെന്നും സംയമനം പാലിക്കുന്നത് യൂണിഫോമിനോടുള്ള ബഹുമാനം കൊണ്ടുമാത്രമാണെന്നും നേതാവ് പറയുന്നു.

ഗോകുലിന്‍റെ പ്രസംഗം…

‘എസ് എഫ് ഐയുടെ വാക്കും കേട്ട് ലോ കോളേജിൽ കെ എസ് യുവിനെ തല്ലിച്ച തക്കുന്നതിന് വേണ്ടി മാത്രം കടന്നുവന്ന തൃശൂർ ജില്ലയിലെ എ സി പി അടക്കമുള്ള പൊലീസ് സംവിധാനത്തോടാണ് പറയുന്നത്. എല്ലാ കാലവും ഈ ഭരണം പിണറായി വിജയന്റേതായിരിക്കില്ല. എല്ലാ കാലവും പിണറായി വിജയൻ തന്നെയായിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി. ഭരണം മാറും. ഞങ്ങളുടെ വിദ്യാർത്ഥികളെ, ഞങ്ങളുടെ പ്രവർത്തകരെ തല്ലിച്ചതച്ച സി പി ഒ ഓഫീസർ ശിവപ്രസാദിനോട് അടക്കമാണ് പറയുന്നത്. വീഡിയോ എടുക്കുന്നുണ്ട് പൊലീസുകാർ. വീഡിയോ എടുക്കുന്ന പൊലീസുകാരോട് തന്നെയാണ് പറയുന്നത്. ശിവപ്രസാദിനെ ഞങ്ങൾ നോട്ടമിട്ടിട്ടു ണ്ട്. അവനെ ഞങ്ങൾ തെരുവിൽ നേരിടുക തന്നെ ചെയ്യും. ഞങ്ങൾ സംയമനം പാലിക്കുന്നത് നിങ്ങൾ ഇട്ടിട്ടുള്ള യൂണിഫോമിനോ ടുള്ള ബഹുമാനം കൊണ്ടുമാത്ര മാണ്. യൂണിഫോം ഊരി തൃശൂർ അങ്ങാടിയിലിറങ്ങിയാൽ പൊന്നുമക്കളെ നിങ്ങളെ ഞങ്ങൾ അടിച്ചിരിക്കും. അതിൽ ഒരു സംശയവും വേണ്ട.’- എന്നാണ് കെ എസ് യു നേതാവ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments