Saturday, May 18, 2024
HomeBusinessപുരസ്ക്കാര നിറവിൽ ലീല റാവിസ്, ആറ് “സൈലൻ്റ് ഹീറോസ്” അവാർഡുകൾ നേടി

പുരസ്ക്കാര നിറവിൽ ലീല റാവിസ്, ആറ് “സൈലൻ്റ് ഹീറോസ്” അവാർഡുകൾ നേടി

കൊച്ചി: ജനപ്രീതിയാർജിച്ച ആഘോഷകേന്ദ്രങ്ങൾക്കുള്ള പുരസ്കാരങ്ങളടക്കം ആറ് അവാർഡുകൾ നേടി ലീല റാവിസ് ഗ്രൂപ്പ്. കേരളത്തെ രാജ്യാന്തര ഇവൻ്റ് മാനേജ്മെൻ്റ് കേന്ദ്രമാക്കുന്നതിന് മികച്ച നടപടികൾ സ്വീകരിക്കുന്ന ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അവാർഡുകളാണ് ഗ്രൂപ്പിന് ലഭിച്ചത്. ലീല റാവിസ് കോവളം, കൊല്ലത്തെ ലീല റാവിസ് അഷ്ടമുടി, കോഴിക്കോട്ടെ റാവിസ് കടവ് റിസോർട്ടുകൾക്കാണ് അവാർഡ്.

ഇവൻ്റ് ആൻ്റ് എന്റർടെയിൻമെൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും ( EEMA), കേരള ഇവൻ്റ് മാനേജ്മെൻ്റ് അസോസിയേഷനും(EMAK) ചേർന്ന് ഏർപ്പെടുത്തിയിട്ടുള്ള “സൈലൻ്റ് ഹീറോസ്” അവാർഡുകളാണ് ലീല റാവിസ് ഗ്രൂപ്പിന് ലഭിച്ചത്. ഈ മൂന്ന് റിസോർട്ടുകളും വിവാഹ – വിവാഹ ഇതര ആഘോഷങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക നടപടികൾ കണക്കിലെടുത്താണ് അവാർഡ്.

മികച്ച ഡെസ്റ്റിനേഷൻ വെഡിങ് വേദിക്കുമുള്ള അവാർഡ് അടക്കം മൂന്ന് അവാർഡുകൾ കോവളത്തെ ലീല റാവിസിന് ലഭിച്ചു. മികച്ച ആഘോഷ സൗഹൃദ ഹോട്ടലിനുള്ള അവാർഡ് കൊല്ലത്തെ ലീല റാവിസ് അഷ്ടമുടിക്ക് ലഭിച്ചു. ഇടത്തരം ആഘോഷങ്ങൾക്കുള്ള മികച്ച വേദിയായി കോഴിക്കോട്ടെ റാവിസ് കടവും ഗ്രൂപ്പിന്റെ തനത് വിഭവമായ റാവിസ് നിർവാണ ഉപഭോക്താക്കൾക്ക് പരിചയപ്പെടുതിയതിനു ലീല റാവിസ് അഷ്ടമുടിക്കും അംഗീകാരം ലഭിച്ചു.
ടൂറിസത്തിന്റെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്താനും ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താൻ സുസ്ഥിര നടപടികൾ സ്വീകരിക്കാനും ഇത്തരം അവാർഡുകൾ ഊർജ്ജം പകരുമെന്ന് റാവിസ് ഗ്രൂപ്പ് റീജണൽ സെയിൽസ് ആന്റ് മാർക്കറ്റിങ്ങ് ഡയറക്ടർ ശരത് മടത്തിൽ അറിയിച്ചു.

സൈലന്റ് ഹീറോസ് അവാർഡിന്റെ അടുത്ത എഡിഷൻ കൊല്ലം ലീല റാവിസ് അഷ്ടമുടിയിൽ നടത്തുമെന്ന് ഇഎംഎകെ പ്രസിഡണ്ട് രാജു കണ്ണംപുഴ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments