Saturday, July 27, 2024
HomeNewsNationalവാണിജ്യ സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി

വാണിജ്യ സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. 19 കിലോ സിലിണ്ടറിന് 25.50 രൂപ കൂടി. വില വർധന മാര്‍ച്ച് ഒന്നിന് നിലവില്‍വന്നു. അതേസമയം ​ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ട റിന്‍റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസവും വാണിജ്യ പാചക വാതക സിലിണ്ട റിന് വില വർധിപ്പിച്ചിരുന്നു. 14 രൂപയായിരുന്നു കൂടിയിരുന്നത്.

എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികൾ പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയരു ന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില കൂട്ടിയതെന്നാണ് വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments