Saturday, July 27, 2024
HomeNewsKeralaമൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവം: മൂന്നാം പ്രതിയും പിടിയിൽ

മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവം: മൂന്നാം പ്രതിയും പിടിയിൽ

കൊലപാതകത്തിൽ മൂന്ന് പേരുണ്ടായിരുന്നെന്നും അതിലൊരാൾ മലയാളിയാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്നാം പ്രതി ഹാരിബിനെ പൊലീസ് പിടികൂടിയിരിക്കുന്നത്.

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ മോഷണ ശ്രമത്തിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്നാം പ്രതിയും പിടിയിൽ. പത്തനംതിട്ട സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഹാരിബ് ആണ് പിടിയിലായിരിക്കുന്നത്. കൊലപാതകത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. 

തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ എന്നിവരെ തമിഴ്നാട്ടിലെ  തെങ്കാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും പത്തനംതിട്ടയിൽ എത്തിച്ചു. കൊലപാതകത്തിൽ മൂന്ന് പേരുണ്ടായിരുന്നെന്നും അതിലൊരാൾ മലയാളിയാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്നാം പ്രതി ഹാരിബിനെ പൊലീസ് പിടികൂടിയിരിക്കുന്നത്.
 
മൈലപ്രയിലെ വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണിയെ പട്ടാപ്പകൽ സ്വന്തം കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട ജോർജ്ജിന്‍റെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികൾ കൊണ്ടുപോയത്.  വലിയ ആസൂത്രണം നടത്തിയാണ് പ്രതികൾ കൊല നടത്തിയത്. കടയിലുണ്ടായിരുന്ന സി സി ടി വി യുടെ ഹാർഡ് ഡിസ്ക് പ്രതികൾ എടുത്തു കൊണ്ടുപോയി.

 വ്യാപാരിയായ ജോർജ്ജ് കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്തിന് മുന്നേ പ്രതികളെത്തി. റോഡരികിലുള്ള കടയിൽ നിന്ന് ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൈകാലുകൾ കൂട്ടിക്കെട്ടി. വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുനലൂർ – മൂവാറ്റുപുഴ റോഡിലെ സി സി ടി വി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിരുന്നു.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments