Saturday, July 27, 2024
HomeNewsKeralaഎന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു: പരിക്ക് ഗുരുതരമല്ല

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു: പരിക്ക് ഗുരുതരമല്ല

ആലപ്പുഴ: വാഹനാപകടത്തിൽപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്. മാവേലിക്കര പുതിയകാവിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എംപിയുടെ നെറ്റിക്കും കാലിനും പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. അദ്ദേഹത്തെ മാവേലിക്കര ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

എംപിയുടെ കാലിന്റെ എക്സ്‌റേ എടുത്തിട്ടുണ്ടെന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ല എന്നുമാണ് ഡോക്ടർമാർ പറയുന്നത്. ഒരു മണിക്കൂർ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോൾ. ചങ്ങനാശേരിയിൽ മകളുടെ വീട് സന്ദർശിച്ച ശേഷം കൊല്ലത്തേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറുമായാണ് എംപിയുടെ വാഹനം ഇടിച്ചത്. അപകടം നടന്ന സമയത്ത് എൻ കെ പ്രേമചന്ദ്രൻ ഉറക്കത്തിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments