Saturday, July 27, 2024
HomeNewsNationalഅഭിമുഖം വളച്ചൊടിച്ചു: ഖാര്‍ഗെയ്ക്കും ജയ്‌റാം രമേശിനും നോട്ടീസയച്ച് ഗഡ്കരി

അഭിമുഖം വളച്ചൊടിച്ചു: ഖാര്‍ഗെയ്ക്കും ജയ്‌റാം രമേശിനും നോട്ടീസയച്ച് ഗഡ്കരി

ന്യൂഡല്‍ഹി: താന്‍ നല്‍കി അഭിമുഖം വളച്ചൊടിക്കുകയും വികൃതമാക്കി അവതരി പ്പിക്കുകയും ചെയ്‌തെന്നാരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസയച്ച് കേന്ദ്രമ ന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍നിന്നുള്ള 19 സെക്ക ന്‍ഡ് വരുന്ന വീഡിയോ ദൃശ്യം കോണ്‍ഗ്രസ് നേതാക്കാള്‍ വളച്ചൊടിച്ചെന്നാണ് ഗഡ്കരി ആരോപിക്കുന്നത്.

താന്‍ പറഞ്ഞതിന്റെ സന്ദര്‍ഭവും ഉദ്ദേശ്യവും അര്‍ത്ഥവും മറച്ചുവെച്ചാണ് കോണ്‍ഗ്രസ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഓഡിയോ, വിഷ്വല്‍ ക്ലിപ്പിംഗ് എക്‌സില്‍ പങ്കുവെച്ച തെന്ന് ഗഡ്കരി പറഞ്ഞു. തന്റെ അനുഭാവികളില്‍ ആശയകുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു വഞ്ചനാപരമായ പ്രവൃത്തി ചെയ്തതെന്നും ഗഡ്കരി ആരോപിച്ചു. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മൂന്ന് ദിവസത്തിനകം മാപ്പെഴുതി നല്‍കുകയും ചെയ്യണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

ഗ്രാമങ്ങളും പാവപ്പെട്ടവരും തൊഴിലാളികളും കര്‍ഷകരും അസന്തുഷ്ടരാണ്. ഗ്രാമങ്ങ ളില്‍ നല്ല റോഡുകളില്ല, കുടിക്കാന്‍ വെള്ളമില്ല, നല്ല ആശുപത്രികളില്ല, നല്ല സ്‌കൂളു കളില്ല’ എന്ന് കേന്ദ്രമന്ത്രി പറയുന്ന തരത്തിലുള്ള വീഡിയോ ആണ് കോണ്‍ഗ്രസ് പങ്കു വച്ചത് എന്നാണ് പരാതി. ഇതിന് മുമ്പും ശേഷവും ഗഡ്കരി പറഞ്ഞ വാക്കുകള്‍ വെട്ടി കളഞ്ഞാണ് കോണ്‍ഗ്രസ് ഈ ഭാഗം മാത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. യഥാര്‍ത്ഥത്തില്‍ ഗ്രാമങ്ങളിലെ ജീവിതം മെച്ചപ്പെടുത്താന്‍ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments