Saturday, July 27, 2024
HomeNewsKeralaപത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്: ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്: ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും

തൃശൂർ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ഇന്ന് ബിജെപി ആസ്ഥാനത്തെത്തി ബിജെപി അം​ഗത്വം എടുക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയടക്കമുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് കോൺ​ഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയുടെ ഭാ​ഗമാകാൻ പത്മജ വേണുഗോപാൽ തീരുമാനിച്ചത്.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരന്റെ മകളുടെ ബിജെപി പ്രവേശനം കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരി ക്കുന്നത്. തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാ യ അവ​ഗണനയും കോൺ​ഗ്രസ് നിലപാടുകളിൽ വന്ന മാറ്റവുമാണ് പത്മജ വേണുഗോ പാലിനെ ബിജെപിയുടെ പാതയിലേയ്‌ക്ക് എത്തിച്ചതെന്നാണ് വിവരം.

പത്മജ വേണുഗോപാലിനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിവോടെ എന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുസം ബന്ധിച്ച് ഒരു അറിവും ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉണ്ടായിരുന്നില്ല. ദേശീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള കേരളത്തിലെ ഒരു നേതാവാണ് ഇതിനുവേണ്ടി ചരടുവലിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

കോൺഗ്രസിൽ ഏറെ നാളായി അവഗണിക്കപ്പെടുന്നുവെന്ന് പത്മജ പലതവണ നേതൃത്വത്തോട് പരാതിപറഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ പരാതി കാര്യമായി പരിഗണിക്കാനോ അതിന് പരിഹാരം കാണാണോ നേതൃത്വം നടപടി സ്വീകരിച്ചില്ല. അതാണ് ഇത്തരമൊരു നീക്കത്തിന് പത്മജയെ പ്രേരിപ്പിച്ചതെന്നാണ് അവരോട് അടുപ്പമുള്ളവർ പറയുന്നത്. അനിൽ ആന്റണി ബി ജെ പിയിലേക്ക് പോയപ്പോൾ ഇതുപോലുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് നേതൃത്വം മുൻകൈ എടുക്കേണ്ടിയിരിക്കുന്നു എന്ന പത്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസുകാർ തന്നെ പരാ ജയപ്പെടുത്തിയതായി അവർ ആരോപണമുന്നയിച്ചിരുന്നു. കെ.കരുണാകരന്റെ സ്മാരകം സ്ഥാപിക്കുന്നതിലും കാലതാമസമുണ്ടാക്കി. സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് പത്മജ കാര്യമായി പ്രവർത്തിച്ചെങ്കിലും കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമുൾപ്പടെയുള്ളവർ ഒന്നും ചെയ്തില്ലെന്ന് പരാതി പത്മജ തന്നെ പാർട്ടി കേന്ദ്രങ്ങളിൽ പറഞ്ഞിരുന്നു. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം കൂടിയായ പത്മജയെ കോൺഗ്രസ് നേതൃത്വം പല പരിപാടികളിലും പങ്കെടുപ്പിക്കു ന്നില്ലെന്നും പരാതിയുണ്ടായിരുന്നു.

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാല്‍ പിന്‍വലിച്ചു. അതിന് പിന്നാലെ പത്മജ വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് ബയോയും മാറ്റിയിരുന്നു. ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജ യപ്പെട്ടിരുന്നു.ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പത്മജ വേണുഗോ പാൽ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചാൽ അത് കോൺ​ഗ്രസിനേൽക്കുന്ന കനത്ത തിരിച്ചടിയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments