Wednesday, May 15, 2024
HomeNewsInternationalതിരഞ്ഞെടുപ്പ് ഫലം കാത്ത് പാകിസ്ഥാൻ: ആദ്യ സൂചനകൾ ഇമ്രാൻ ഖാന് അനുകൂലം, അട്ടിമറി ആരോപിച്ച് പിടിഐ...

തിരഞ്ഞെടുപ്പ് ഫലം കാത്ത് പാകിസ്ഥാൻ: ആദ്യ സൂചനകൾ ഇമ്രാൻ ഖാന് അനുകൂലം, അട്ടിമറി ആരോപിച്ച് പിടിഐ പാര്‍ട്ടി

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വോട്ടെണ്ണൽ മന്ദഗതിയിൽ. രാജ്യത്തെ ഇന്റർനെറ്റ് നിരോധനം വോട്ടെണ്ണലിനെ ബാധിച്ചു. ഔദ്യോഗിക ഫലം വൈകിയേക്കും. ആക്ര മണ സാദ്ധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം കനത്ത സുരക്ഷയാണ് ഏർപ്പെടു ത്തിയിരിക്കുന്നത്. ആദ്യ ഫലസൂചനകൾ ജ​യി​ലി​ലാ​യ​ ​മു​ൻ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​മ്രാ​ൻ​ ​ഖാ​ന്റെ​ ​പാ​കി​സ്ഥാ​ൻ​ ​തെ​ഹ്‌​രീ​ക് ​ഇ​ ​ഇ​ൻ​സാ​ഫ് ​പാ​ർ​ട്ടിയ്‌ക്ക് (പിടിഐ) അനുകൂലമാണ്.

ജനവിധി എതിരാളികൾ അംഗീകരിക്കണമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എതിരാളികളും സൈന്യവും ഫലം അട്ടിമറിക്കാൻ ശ്രമിക്കു ന്നുണ്ടെന്ന് ഇമ്രാൻ പക്ഷം ആരോപിച്ചു. 13 മണിക്കൂര്‍ നീണ്ടുനിന്ന വോട്ടെണ്ണല്‍ ആറ് മണിക്ക് അവസാനിപ്പിച്ചപ്പോള്‍ 12 ദേശീയ അസംബ്ലി ഫലങ്ങളാണ് പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്.

ഇതില്‍ അഞ്ച് സീറ്റില്‍ പി.ടി.ഐയുടെ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നാലിടത്ത് നവാസ് ഷെരീഫിന്റെ പാര്‍ട്ടി വിജയിച്ചു. മൂന്ന് സീറ്റുകള്‍ ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേടി. ഫലം വൈകാന്‍ കാരണം ഇന്റര്‍നെറ്റ് തകരാറാണെന്ന് നേരത്തെ കമ്മിഷന്‍ അറിയിച്ചിരുന്നു.

സൈന്യത്തിന്റെ പിന്തുണയുണ്ടെന്നുകരുതുന്ന പി.എം.എല്‍- എന്നും (പാകിസ്താന്‍ മുസ്ലിംലീഗ്- നവാസ്) നവാസ് ഷെരീഫിന്റെ മുഖ്യശത്രുവും മുന്‍പ്രധാനമന്ത്രിയുമായ ഇമ്രാന്‍ഖാന്റെ പി.ടി.ഐയും തമ്മിലാണ് പ്രധാനമത്സരം. ഇമ്രാന്‍ഖാന്‍ നിലവില്‍ ജയിലിലാണ്.

ഇമ്രാന്റെ പാര്‍ട്ടിയായ പി.ടി.ഐ.ക്ക് പതിവുചിഹ്നമായ ‘ബാറ്റ്’ നിഷേധിച്ചതിനാല്‍ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുന്ന പി.പി.പി.യും(പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി) ശക്തമായി മത്സരരംഗത്തു ണ്ട്. നാഷണല്‍ അസംബ്ലിയിലെ 265 സീറ്റിലേക്കാണ് മത്സരം. 133 സീറ്റുനേടി കേവല ഭൂരിപക്ഷമുറപ്പാക്കുന്ന കക്ഷിക്ക് അധികാരമുറപ്പിക്കാം. നാലു പ്രവിശ്യാനിയമസഭ കളിലെ 593 സീറ്റിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments