Saturday, July 27, 2024
HomeNewsഇന്ത്യ മുന്നണി ഡെൽഹി രാംലീല മൈതാനത്ത് ഞായറാഴ്ച നടത്തുന്ന റാലിക്ക് അനുമതി

ഇന്ത്യ മുന്നണി ഡെൽഹി രാംലീല മൈതാനത്ത് ഞായറാഴ്ച നടത്തുന്ന റാലിക്ക് അനുമതി

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി ഡെൽഹി രാംലീല മൈതാനത്ത് നടത്തുന്ന റാലിക്ക് അനുമതി. ഞായറാഴ്ചയാണ് ഇന്ത്യ സഖ്യത്തിന്റെ റാലി തീരുമാനിച്ചത്.ഡെൽഹി പൊലീസിന്റെ അനുമതി കിട്ടിയെന്ന് സംഘാടകർ അറിയിച്ചു. മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും റാലിയിൽ പങ്കെടുക്കും. മമത ബാനർജിയും എംകെ സ്റ്റാലിനും പ്രതിനിധികളെ അയക്കുമെന്നും സംഘാടകർ അറിയിച്ചു.

മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് ഇഡി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത്ത. നേരത്തെ തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആറിന്റെ മകൾ കെ കവിതയെയും ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര സർക്കാർ ഇഡിയടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോ​ഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടർന്നാണ് സമരത്തിന് തീരുമാനിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments