Saturday, July 27, 2024
HomeNewsKeralaപ്രൊഫ. ടി.ജെ. ജോസഫിൻ്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി 13 വർഷത്തിനുശേഷം പിടിയിൽ

പ്രൊഫ. ടി.ജെ. ജോസഫിൻ്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി 13 വർഷത്തിനുശേഷം പിടിയിൽ

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിൻ്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി 13 വർഷത്തിനുശേഷം പിടിയിൽ. ഒളിവിലായിരുന്ന പ്രതി സവാദാണ് പിടിയിലായത്. കണ്ണൂർ മട്ടന്നൂരിലെ വാടകവീട്ടിൽ നിന്നാണ് ഇയാളെ എൻ.ഐ.എ പിടികൂടിയത്. ഇവിടെ മരപ്പണിക്കാരനായി കഴിയുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയേക്കും. പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകനും എറണാകുളം ഓടക്കാലി സ്വദേശിയുമായ സവാദ് സംഭവം നടന്നതു മുതൽ ഒളിവിലായിരുന്നു.

തൊടുപുഴ ന്യൂമാന്‍ കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് 2010 ജൂലൈ നാലിനാണ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. ആദ്യഘട്ട വിചാരണ നേരിട്ട 37 പേരില്‍ 11 പേരെ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

ആദ്യഘട്ട വിചാരണക്കുശേഷം അറസ്റ്റിലായ പ്രതികള്‍ രണ്ടാം ഘട്ടത്തില്‍ വിചാരണ നേരിട്ടു. ഇതില്‍ യു.എ.പി.എ ചുമത്തപ്പെട്ട മൂന്നു പേര്‍ക്ക് പ്രത്യേക എന്‍.ഐ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റു മൂന്നു പ്രതികള്‍ക്ക് മൂന്നു വര്‍ഷം വീതം തടവുമാണ് ശിക്ഷ നല്‍കി. അഞ്ച് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സവാദിനെ കണ്ടെത്തുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയിരിക്കുകയായിരുന്നു എന്‍ഐഎ. അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും എന്‍ഐഎ അന്വേഷണം നടത്തിയെങ്കിലും സവാദിനെ കണ്ടെത്താനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments