Saturday, July 27, 2024
HomeNewsരാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്, ജാമ്യാപേക്ഷ തളളി

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്, ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം :  സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്. ജാമ്യാപേക്ഷ തള്ളിയതോടെ വഞ്ചിയൂർ കോടതി നാലാം പ്രതിയായ രാഹുലിനെ 22 വരെ റിമാൻഡ് ചെയ്തു. പൂജപ്പുര ജയിലിലേക്ക് രാഹുലിനെ മാറ്റും. 

രാഹുൽ മാങ്കൂട്ടത്തിൽ ക്ലിനിക്കലി ഫിറ്റാണെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നുമായിരുന്നു രണ്ടാമതും മെഡിക്കൽ പരിശോധന നടത്തിയപ്പോളും റിപ്പോർട്ട്.  ജനറൽ ആശുപത്രിയിൽ വെച്ചാണ് രണ്ടാമതും രാഹുലിന് മെഡിക്കൽ പരിശോധന നടത്തിയത്. കിംസ് ആശുപത്രിയിൽ നിന്ന് 6/1/24 ന് ഡിസ്ചാർജ് ആയതും, മരുന്നുകൾ കഴിക്കുന്നതും പുതിയ മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു.  

പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിന്റെ നടപടികൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments