Saturday, July 27, 2024
HomeNewsപൗരത്വ നിയമത്തെക്കുറിച്ചു ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധി

പൗരത്വ നിയമത്തെക്കുറിച്ചു ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധി

പൗരത്വ നിയമത്തെക്കുറിച്ചുൾപ്പെടെ ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധിയുടെ വയനാട്‌ റോഡ്‌ ഷോ. മുസ്ലിം ലീഗ്‌, കോൺഗ്രസ്‌ കൊടികളൊഴിവാക്കി നടന്ന പ്രചാരണ പരിപാടിയിൽ രാഷ്ട്രീയ വിശദീകരണങ്ങളൊന്നും രാഹുൽ നൽകിയില്ല. വന്യജീവി സംഘർഷം സങ്കീർണ്ണപ്രശ്നമെന്ന് പറഞ്ഞ രാഹുൽ കഴിഞ്ഞ തവണ പറഞ്ഞ വാഗ്ദാനങ്ങൾ ആവർത്തിച്ചു. രാത്രിയാത്ര പ്രശ്നം അധികാരത്തിലെത്തിയാൽ പരിഹരിക്കുമെന്ന് പറഞ്ഞ രാഹുൽ കർണ്ണാടകയിലുൾപ്പെടെ മൂന്ന് തലങ്ങളിൽ അധികാരത്തിലിരുന്നപ്പോഴും കോൺഗ്രസ്‌ ഇടപെടാതിരുന്ന ചരിത്രവും വിസ്മരിച്ചു.

ബലൂണുകളുമായാണ്‌ ഇത്തവണയും രാഹുൽ ഗാന്ധിയെ പ്രവർത്തകർ എതിരേറ്റത്‌.കൊടി വേണ്ടെന്ന യുഡിഎഫ്‌ ഔദ്യോഗിക തീരുമാനം വന്നതോടെ കടുത്ത അതൃപ്തിയിലുള്ള ലീഗിന്റെ പ്രതിഷേധവും റോഡ്‌ ഷോയിൽ പ്രകടമായി. പതിവ്‌ പ്രകടനങ്ങളിലെ ആൾക്കൂട്ടം ഇത്തവണയുണ്ടായില്ല. കേരളം സജീവമായി ചർച്ച ചെയ്യുന്ന വിഷയങ്ങളിലും രാഹുലിന്റെ മൗനം തുടർന്നു. പൗരത്വ നിയമത്തേക്കുറിച്ച്‌ ഒരു വാക്കുപോലും പരാമർശ്ശിക്കപ്പെട്ടില്ല. എന്നാൽ വന്യജീവി പ്രശ്നങ്ങളിലുൾപ്പെടെ കഴിഞ്ഞ തെരെഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങൾ ആവർത്തിച്ചു. താൻ നിരന്തരം കത്തെഴുതുന്നുണ്ടെന്നായിരുന്നു എന്നാണ്‌ വിഷയത്തിൽ പാർലമെന്റിൽ ഒരു സ്വകാര്യബില്ലുപോലും അവതരിപ്പിക്കാൻ തയ്യാറാത്ത രാഹുലിന്റെ പ്രതികരണം. എന്നാൽ പ്രശ്നപരിഹാരം അതി സങ്കീർണ്ണമാണെന്ന് രാഹുൽ സമ്മതിച്ചു.

കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലെത്തിയാൽ ദേശീയപാത 766 ലെ ഗതാഗത നിരോധം പരിഹരിക്കുമെന്നാണ്‌ രാഹുലിന്റെ മറ്റൊരു പ്രഖ്യാപനം. എന്നാൽ കർണ്ണാടകയിലും കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ്‌ അധികാരത്തിലിരുന്നപ്പോൾ പ്രശ്നപരിഹാരത്തിന്‌ കോൺഗ്രസ്‌ ഇടപെടലുകൾ നടത്തിയിരുന്നില്ല എന്നതാണ്‌ യാഥാർത്ഥ്യം. 2019 ലെ സാഹചര്യമല്ല നിലവിലുള്ളതെന്ന യുഡിഎഫ്‌ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സമയം മണ്ഡലത്തിലുണ്ടാവണമെന്ന തീരുമാനപ്രകാരമായിരുന്നു രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റോഡ്ഷോകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments