Saturday, July 27, 2024
HomeNewsNationalരാജീവ് ഗാന്ധി വധക്കേസ് പ്രതി ശാന്തൻ അന്തരിച്ചു

രാജീവ് ഗാന്ധി വധക്കേസ് പ്രതി ശാന്തൻ അന്തരിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ അന്തരിച്ചു. രാവിലെ ഏഴരയോടെ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. 55 വയസായിരുന്നു. കരൾ സംബന്ധമായ അസുഖംമൂലം ഏറെനാളായി ചികിത്സയിലാ യിരുന്നു. പിന്നീട് ശാന്തന് ക്രിപ്‌റ്റോജനിക് സിറോസിസ് രോഗം കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു ശാന്തൻ.

ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ആരോഗ്യനില മോശമായിരുന്നുവെന്നും ഇന്നുരാവിലെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നും ആശുപത്രി ഡീൻ ഡോ. ഇ തേരണിരാജൻ അറിയിച്ചു. എക്‌സിറ്റ് പെർമിറ്റിലൂടെ ശ്രീലങ്കയിലെത്തി മാതാവിനെ കാണാനിരിക്കെയായിരുന്നു മരണം. മദ്രാസ് ഹൈക്കോടതിയിൽ സമർ പ്പിച്ച ഹർജിയെത്തുടർന്ന് രോഗിയായ മാതാവിനെ കാണാൻ അനുമതി ലഭിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് യാത്ര മുടങ്ങി.

എക്‌സിറ്റ് പെർമിറ്റ് കേന്ദ്രം തിരിച്ചിറപ്പള്ളി കളക്‌ടർക്ക് നൽകിയിരുന്നു. ഒരാഴ്‌ചയ്ക്കു ള്ളിൽ ശാന്തനെ ശ്രീലങ്കയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കവേയാണ് മര ണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ശ്രീലങ്കയിലേയ്ക്ക് കൊണ്ടുപോകു മെന്നാണ് വിവരം. 1991ലെ രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട ഗൂഡാലോചനയി ലും മറ്റ് പ്രതികളെ രക്ഷപ്പെടുത്തുന്നതിലും ശാന്തന് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോ ഗസ്ഥർ കണ്ടെത്തിയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശാന്തന് പിന്നീട് സുപ്രീം കോടതി വിധിയെത്തുടർന്ന് ശിക്ഷ ജീവപര്യന്തമാക്കി.

32 വ‌ർഷത്തെ ജയിൽവാസത്തിനുശേഷം 2022 നവംബറിൽ മറ്റ് പ്രതികളായ നളിനി ശ്രീഹരൻ, ശ്രീഹരൻ, റോബർട്ട് പയസ്, ജയകുമാ‌ർ, രവിചന്ദ്രൻ എന്നിവർക്കൊപ്പം ശാന്തനും ജയിൽ മോചിതനായിരുന്നു. ജയിൽ മോചിതരായ പ്രതികളെ ശ്രീലങ്കൻ പൗരന്മാരായതിനാലും പാസ്‌പോർട്ടോ യാത്രാ രേഖകളോ ഇല്ലാത്തതിനാലും തിരുച്ചി റപ്പള്ളിയിലെ സെൻട്രൽ ജയിൽ കാമ്പസിൽ പ്രത്യേക ക്യാമ്പിൽ പാർപ്പിച്ചിരിക്കുക യായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments