Saturday, July 27, 2024
HomeNewsKeralaജീവനക്കാർക്കുള്ള സസ്പെൻഷൻ തയ്യാറാക്കുന്നതിനിടെ തനിക്ക് സസ്പെൻഷൻ കിട്ടി: എം. ആർ.ശശീന്ദ്രനാഥ്

ജീവനക്കാർക്കുള്ള സസ്പെൻഷൻ തയ്യാറാക്കുന്നതിനിടെ തനിക്ക് സസ്പെൻഷൻ കിട്ടി: എം. ആർ.ശശീന്ദ്രനാഥ്

തിരുവനന്തപുരം: സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ സസ്പെൻഷൻ ആയതിനു പിന്നാലെ പ്രതികരണവുമായി കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ.എം.ആർ.ശശീന്ദ്രനാഥ്. ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളജ് ഡ‍ീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാനിരിക്കെയാണ് തന്നെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഗവർണർ പുറത്തിറക്കിയത്. ചാൻസലർ എന്ന നിലയ്ക്ക് ​ഗവർണർക്ക് നടപടിയെടുക്കാൻ അധികാരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

റാഗിങ്ങുമായി ബന്ധപ്പെട്ട പരാതികളൊന്നും നേരത്തെ ലഭിച്ചിരുന്നില്ല. ഇന്നലെയാണ് ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ട് കൈമാറിയത്. ഇതുപ്രകാരം ഡീനിനും അസിസ്റ്റ ന്റ് വാർഡനും വീഴ്ച സംഭവിച്ചെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇരുവരെയും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനുള്ള ഉത്തരവ് തയാറാക്കുന്നതിനിടെ യാണ് ഗവർണറുടെ ഉത്തരവ് വന്നത്. ഇതോടെ ഈ ഉത്തരവ് നൽകാൻ സാധിച്ചില്ലെന്ന് എം.ആർ.ശശീന്ദ്രനാഥ് പറഞ്ഞു. അതുകൊണ്ട് ജോലി നിർത്തി ഓഫീസിൽനിന്നും പോകുകയാണെന്നും എം.ആർ.ശശീന്ദ്രനാഥ് അറിയിച്ചു.

സർവകലാശാലയുടെ കീഴിൽ ഏഴു കോളജുകളുണ്ട്. എല്ലായിടത്തും കോളജ് ഡീനുകളും അസിസ്റ്റന്റ് വാർഡൻമാരുമുണ്ട്. അസ്വാഭാവികമായ സാഹചര്യങ്ങ ളുണ്ടായാൽ സർവകലാശാലയെ അറിയിക്കേണ്ടത് അവരുടെ ചുമതലയാണ്. ഇതിൽ വീഴ്ച വരുത്തിയതിനാണ് നടപടിയെടുക്കാൻ തീരുമാനിച്ചതെന്നും സസ്പെൻഷനി ലായ വിസി പറഞ്ഞു. മരിച്ച സിദ്ധാർഥന്റെ വീട് വെള്ളിയാഴ്ച സന്ദർശിച്ചിരുന്നു. കുറ്റവാളികളെ നിയമത്തി ന് മുന്നിൽ കൊണ്ടുവരുമെന്ന് രക്ഷിതാക്കൾക്ക് ഉറപ്പു നൽകിയശേഷമാണ് തിരികെ പോന്നത്.

സാധാരണ അഡ്മിഷൻ സമയത്ത് എല്ലാ ഹോസ്റ്റലുകളിലും ചെറിയ റാ​ഗിങ് നടക്കാറു ണ്ടെന്നും ആന്റി റാ​ഗിങ് സ്ക്വാഡ് അത് അപ്പോൾതന്നെ പരിഹരിക്കുകയും ചെയ്യു മെന്നും അദ്ദേഹം പറഞ്ഞു. മുൻപ് സമാനമായ ഗുരുതര പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. കുട്ടികൾ വളരെ സൗഹാർദത്തോടെയാണ് ഹോസ്റ്റലുകളിൽ ജീവിക്കുന്നത്. ഇത്തര ത്തിലുള്ള ​ഗുരുതര പ്രശ്നം ആദ്യമായാണ് ഉണ്ടായത്.

ഇത്രയും ദാരുണമായ സംഭവം നടന്നുവെന്ന് അറിഞ്ഞിട്ടില്ലായിരുന്നു. നടന്നിട്ടുണ്ടെങ്കി ൽ അത് പാകപ്പിഴ തന്നെയാണ്. പക്ഷെ ഞങ്ങളുടെ ശ്രദ്ധയിൽ അത് പെട്ടിട്ടില്ല. എല്ലാ ദിവസും ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നും സംഭവിച്ച കാര്യങ്ങളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ചാൻസലറെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണറുടേത് പ്രതികാര നടപടിയായി കാണുന്നില്ലെന്നും ശശീന്ദ്രനാഥ് പറഞ്ഞു. ഗവർണറുമായി നല്ല ബന്ധമാണുള്ളത്. സസ്പെൻഷനെതിരെ നിയമനടപടി സ്വീക രിക്കില്ല. ഇനി അഞ്ച് മാസം മാത്രമാണ് കാലാവധി ബാക്കിയുള്ളത്. എങ്കിലും വിശ ദീകരണം തേടിയശേഷം നടപടിയെടുക്കുന്നതായിരുന്നു മര്യാദ. പ്രശ്നങ്ങൾക്ക് കാരണം വിദ്യാർഥി സംഘടനകളുടെ ധാർഷ്ട്യമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments