Saturday, July 27, 2024
HomeSocial mediaമുഹമ്മദ് റിസ്‍വാൻ്റെ പുതിയ വീഡിയോയും സോഷ്യൽമീഡിയയിൽ സുപ്പർ ഹിറ്റ്

മുഹമ്മദ് റിസ്‍വാൻ്റെ പുതിയ വീഡിയോയും സോഷ്യൽമീഡിയയിൽ സുപ്പർ ഹിറ്റ്

വീണ്ടും സോഷ്യൽമീഡിയയിൽ വൈറലായി ഫ്രീ സ്റ്റൈൽ ഫുട്ബോൾ താരം മുഹമ്മദ് റിസ്‍വാൻ്റെ പുതിയ വീഡിയോ. മുഹമ്മദ് റിസ്‍വാൻ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ ചിത്രീകരിച്ച ഫുട്ബാൾ കിക്ക് ലോകമെമ്പാടു നിന്നുമായി 492 മില്യൻ വ്യൂ നേടിയിരുന്നു. റിസ്‍വാൻ്റെ പുതിയ വീഡിയോയും വൈറലാകുകയാണ്. അരീക്കോട് മാങ്ക‌ടവ് സ്വദേശിയായ മുഹമ്മദ് റിസ്‍വാൻ കഴിഞ്ഞ 4 നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ 6 കോടി ആളുകളാണ് കണ്ടത്.

ഇപ്പോഴിതാ ഒരു കയ്യിൽ പന്തും മറുകയ്യിൽ മഹാരാഷ്ട്ര സോഷ്യൽ ഫൗണ്ടേഷൻ നൽകിയ ടാലന്റ് റെക്കോർഡ് സർട്ടിഫിക്കറ്റും പിടിച്ചു നിൽക്കുന്ന 6 സെക്കൻഡ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നത്.

കൂട്ടുകാരുമൊത്ത് കേരളാംകുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു റിസ്‌വാൻ. വെള്ളച്ചാട്ടത്തിൽ ഇറങ്ങി പന്ത് പാറക്കൂട്ടത്തിലേക്ക് കിക്ക് ചെയ്യുന്ന വീഡിയോയിൽ സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ റിസ്‌വാനെ തേടി അഭിനന്ദങ്ങളും എത്തുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത 30 സെക്കൻഡ് വീഡിയോ 49.2 കോടി ആളുകൾ കണ്ടു കഴിഞ്ഞു. 4 വർഷം മുൻപാണ് റിസ്‍വാൻ ഫ്രീ സ്റ്റൈൽ ഫുട്ബോളിൽ പരിശീലനം തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments