Saturday, July 27, 2024
HomeNewsയു.പിയിലെ മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈകോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

യു.പിയിലെ മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈകോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈകോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു. ഹൈകോടതി വിധി 17 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും നിയമത്തിന്റെ വ്യവസ്ഥകള്‍ മനസിലാക്കുന്നതില്‍ ഹൈകോടതിക്ക് പിഴവ് സംഭവിച്ചുവെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹരജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

2004ലെ യു.പി മദ്രസാ വിദ്യാഭ്യാസ ബോർഡ് നിയമം ഭരണഘടനാ വിരുദ്ധവും മതേതരത്വ തത്വങ്ങൾ ലംഘിക്കുന്നതും ആണെന്നായിരുന്നു അലഹബാദ് ഹൈകോടതിയുടെ വിധി. ലഖ്നോ ബെഞ്ചിലെ ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് സുഭാഷ് വിദ്യാർഥി എന്നിവരടങ്ങിയ ബെഞ്ചിന്‍റെതായിരുന്നു സുപ്രധാന വിധി. അന്ന് മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം നിയമാതീതമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നിലവിൽ മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ തുടരാൻ കഴിയുന്ന തരത്തിൽ ഒരു പദ്ധതി തയാറാക്കണമെന്ന് യു.പി സർക്കാറിനോട് നിർദേശിച്ചിരുന്നു.

സംസ്ഥാനത്തെ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്താൻ യോഗി സർക്കാർ തീരുമാനിച്ച് മാസങ്ങൾക്ക് ശേഷമായിരുന്നു ഹൈകോടതിയുടെ വിധി വന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments