Saturday, July 27, 2024
HomeFeatureമഞ്ഞുപാളികൾക്കിടയിൽ മറഞ്ഞിരിക്കുന്നത് 48,500 വർഷം പഴക്കമുള്ള മാരക വൈറസുകൾ: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

മഞ്ഞുപാളികൾക്കിടയിൽ മറഞ്ഞിരിക്കുന്നത് 48,500 വർഷം പഴക്കമുള്ള മാരക വൈറസുകൾ: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

വാഷിംഗ്ടൺ: ആർട്ടിക് പ്രദേശങ്ങളിലും മ​റ്റും മഞ്ഞുപാളികൾക്കിടയിൽ മറഞ്ഞിരിക്കുന്ന വൈറസുകൾ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രലോകം. ആർട്ടിക് പെർമാഫ്രോസ്റ്റ് ഉരുകുന്നത് മാരക വൈറസുകൾ പുറത്തുവരാനിടയാക്കാമെന്നും ഇത് ഒരുപക്ഷേ, ലോകത്ത് ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.

ആഗോളതാപനം മൂലമുള്ള താപനില ഉയരുന്നതിനാൽ തണുത്തുറഞ്ഞ മഞ്ഞു പാളികൾ ക്രമാതീതമായി ഉരുകുന്നുണ്ട്. വർഷങ്ങളായി ഇവയിൽ തണുത്തുറഞ്ഞ് കിടക്കുന്ന വൈറസുകളുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകൾ നന്നായി മനസി ലാക്കാൻ, 2022ൽ സൈബീരിയൻ പെർമാഫ്രോസ്റ്റിൽ നിന്ന് കണ്ടെത്തിയ പുരാതന വൈറസ് സാമ്പിളുകളിൽ ചിലതിനെ ശാസ്ത്രജ്ഞർ പുനരുജ്ജീവിപ്പിച്ചിരുന്നു.

ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി പെർമാഫ്രോസ്റ്റ് മണ്ണുമായി ഇടകലർന്ന മഞ്ഞ് ഉരുകുകയും പുരാതന വൈറസുകൾ പുറത്തെത്തുകയും ചെയ്യും. ഇത്തരം വൈറസുകൾ ഇതുവരെ കാര്യമായ ഭീഷണി ഉയർത്തിയിട്ടില്ലെങ്കിലും ഭാവിയിൽ അതിനുള്ള സാദ്ധ്യത പാടേ തള്ളാനാകില്ല. അതിനാൽ ഈ വൈറസുകളെ പഠനവിധേയമാക്കേണ്ടതും ആവശ്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

വടക്കൻ റഷ്യയിലെ സൈബീരിയയിൽ നൂറുകണക്കിന് വർഷങ്ങളായി തണുത്തു റഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ ഊഷ്മാവിൽ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് ‘പെർമാഫ്രോസ്റ്റ്’ എന്നറിയപ്പെടുന്നത്. മണ്ണും മഞ്ഞും ഇടകലർന്ന മേഖലകളാണ് പെർമാഫ്രോസ്റ്റുകൾ.

പെർമാഫ്രോസ്റ്റിലെ മഞ്ഞിൽ നിന്ന് ശേഖരിച്ച അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകളിൽപ്പെടുന്ന 13 വൈറസുകളെയാണ് ഗവേഷകർ നേരത്തെ തിരിച്ചറിയുകയും പുനരുജ്ജീവിപ്പി ക്കുകയും ചെയ്തത്. 48,500 വർഷം പഴക്കമുള്ള ഒരു വൈറസിനെയും ഗവേഷക‌ർ ഇക്കൂട്ടത്തിൽ പുനരുജ്ജീവിപ്പിച്ചു. ഇതുവരെ ശാസ്ത്രലോകത്തിന് തിരിച്ചെത്തി ക്കാനായ ഏറ്റവും പഴക്കംചെന്ന വൈറസായ ഇവയ്ക്ക് അമീബകളെ ബാധിക്കാൻ ശേഷിയുണ്ട്.

ആയിരക്കണക്കിന് വർഷങ്ങളായി പെർമാഫ്രോസ്റ്റിൽ കുടുങ്ങിക്കിടക്കുന്ന മാമത്തുകളുടെ അടക്കം ഫോസിലുകളിൽ ഇത്തരം വൈറസുകൾ കാണപ്പെടാം. ഇതിൽ മനുഷ്യരിൽ പകർച്ചവ്യാധിക്ക് കാരണമായ ഒരു വൈറസ് ഉറങ്ങിക്കി ടക്കുന്നുണ്ടെന്ന സാദ്ധ്യത തള്ളാനാകില്ല.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടുത്ത മഹാമാരി സൃഷ്ടിക്കാൻ സാദ്ധ്യതയുള്ള വൈറസുകളെ തിരിച്ചറിഞ്ഞ് പ്രതിരോധ മാർഗ്ഗങ്ങൾ വികസി പ്പിക്കാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രലോകം. ധ്രുവ പ്രദേശത്ത് തണുത്തു റഞ്ഞുകിടക്കുന്ന,​ മനുഷ്യന് അപരിചിതമായ ഒരു പ്രാചീന വൈറസ് മഞ്ഞുരുകു ന്നതിലൂടെ പുറത്തെത്തി പകർച്ചവ്യാധി സൃഷ്ടിച്ചേക്കുമെന്ന ആശങ്ക ഗൗരവമായി കാണണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments