Saturday, July 27, 2024
HomeSportsസാനിയയുമായി വേർപിരിഞ്ഞു: പാക് നടിയെ വിവാഹം ചെയ്ത് ഷുഐബ് മാലിക്ക്

സാനിയയുമായി വേർപിരിഞ്ഞു: പാക് നടിയെ വിവാഹം ചെയ്ത് ഷുഐബ് മാലിക്ക്

ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷുഹൈബ് മാലിക്ക് വീണ്ടും വിവാഹിതനായി. പ്രമുഖ പാകിസ്ഥാൻ നടി സന ജാവേദിനെയാണ് താരം വിവാഹം കഴിച്ചതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച നടന്ന വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ ഷുഹൈബ് മാലിക്ക് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ മോചന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഷുഹൈബ് മാലിക്കിന്റെ രണ്ടാം വിവാഹചിത്രങ്ങൾ പുറത്തുവന്നത്.

ഷുഐബ് മാലിക്കുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ സാനിയയുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ‘വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക’ എന്ന് തുടങ്ങുന്ന കുറിപ്പാണ് സാനിയ പങ്കുവെച്ചത്. ‘ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാല്‍, നമുക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ’ എന്നു പറഞ്ഞായിരുന്നു താരം ഈ സ്റ്റോറി അവസാനിപ്പിച്ചത്.

സാനിയയും ഷുഹൈബും തമ്മിൽ അടുപ്പത്തിലല്ലെന്നും കുറച്ച് നാളായി വേർപിരിഞ്ഞുകഴിയുകയാണെന്നും ചില പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാലിക്ക് സ്വന്തം ഇന്‍സ്റ്റഗ്രാം ബയോയില്‍ വരുത്തിയ മാറ്റവും ചര്‍ച്ചയായിരുന്നു. സാനിയ മിര്‍സയെ പരാമര്‍ശിക്കുന്ന ഭാഗം റിലേഷന്‍ഷിപ്പ് സ്റ്റാറ്റസില്‍ നിന്ന് മാലിക്ക് നീക്കിയിരുന്നു. ‘സാനിയ മിര്‍സ എന്ന സൂപ്പര്‍ വനിതയുടെ ഭര്‍ത്താവ്’ എന്നായിരുന്നു ബയോയില്‍ മാലിക്ക് കുറിച്ചിരുന്നത്. ഇതാണ് പിന്നീട് നീക്കം ചെയ്തത്.

2010-ല്‍ ഹൈദരാബാദിലായിരുന്നു മാലിക്ക് – സാനിയ വിവാഹം. 2018-ല്‍ ഇരുവര്‍ക്കും മകനായ ഇസാന്‍ ജനിച്ചു. തുടര്‍ന്ന് 2022-ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സാനിയ ടെന്നീസ് കരിയര്‍ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും വിവാഹമോചനത്തി ന്റെ സൂചനകളുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പാകിസ്ഥാൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ടെന്നീസ് താരവും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. നേരത്തെ ഇരുവരും ചേർന്ന് മകന്റെ നാലാം പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ഷുഹൈബ് പങ്കുവച്ചിരുന്നു. എന്നാൽ സാനിയ ചിത്രങ്ങൾ പങ്കുവയ്ക്കാത്തതും സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments