Saturday, July 27, 2024
HomeNewsNationalമണിപ്പൂരിൽ ഭീകരാക്രമണം: ഒരു സൈനികന് വീരമൃത്യു

മണിപ്പൂരിൽ ഭീകരാക്രമണം: ഒരു സൈനികന് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിലെ മോറെയിൽ ഉറങ്ങിക്കിടന്ന സൈനിക ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം. ഇന്ന് പുലർച്ചെ നാല് മണിയോടെ എമാ കൊണ്ടോംഗ് ലൈറെംബി ദേവി മന്ദിറിന് സമീപത്ത് വച്ചാണ് ആയുധധാരികളായ സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ ഒരു സൈനികൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ (ആർപിജി) ഉപയോഗിച്ച അക്രമികൾ വെടിയുതിർത്തതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തെ തുടർന്ന് സ്ഥലത്ത് സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. എമ കൊണ്ടോങ് ലൈറെംബി ഐആർബി പോസ്റ്റിൽ നേരത്തേയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എസ്‌ബിഐ ബാങ്ക് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ദെഖുനായ് റിസോർട്ടിലാണ് സൈനികർ ഉണ്ടായത്. ഇതിനിടെയാണ് മറ്റൊരു ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൈനികനെ സമീപത്തുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments