Tuesday, May 21, 2024
HomeBusinessസ്വ‌ർണവിലയിൽ വൻ വർദ്ധനവ്; ഒരു പവന് 54,360 രൂപ

സ്വ‌ർണവിലയിൽ വൻ വർദ്ധനവ്; ഒരു പവന് 54,360 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വ‌ർണവിലയിൽ വർദ്ധനവ്. 720 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 54,360 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7,035 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 53,640 രൂപയായിരുന്നു. ഈ മാസം ആദ്യത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിന് മുകളിൽ കടന്നത്.

ഏപ്രിൽ രണ്ടിനാണ് സ്വർണവിലയിൽ താരതമ്യേന കുറവ് സംഭവിച്ചത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 50,680 രൂപയായിരുന്നു. അതേസമയം, ഒരു ഗ്രാം വെളളിയുടെ വില 90.50 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 89.50 രൂപയായിരുന്നു. ഒരു കിലോഗ്രാം വെളളിയുടെ ഇന്നത്തെ വില 87,000 രൂപയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments