Saturday, July 27, 2024
HomeCrimeടി പി വധക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല: പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി

ടി പി വധക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല: പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷയില്ല. ശിക്ഷ കൂട്ടണമെന്ന ഹർജിയിലാണ് ഹൈക്കോടതി വിധി വന്നത്. 1-8 വരെ പ്രതികൾക്ക് 20 വർഷം കഠിന തടവ്. പ്രതികളുടെ പിഴ തുക വർധിപ്പിച്ചു. കെ.കെ.രമയ്ക്ക് 7 ലക്ഷം രൂപയും മകന് 5 ലക്ഷം രൂപയും നല്‍കണം. ഏറ്റവുമൊടുവില്‍ കേസില്‍ കുറ്റക്കാ രാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേ താണ് വിധി.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള സാഹചര്യം ഉണ്ടോയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി ചോദിച്ചിരുന്നു. പ്രായമുള്ള പ്രതി കൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാൻ കാരണമെന്താണെന്ന് കോടതി ചോ ദിച്ചു. കെ.കെ.കൃഷ്ണനും ജ്യോതി ബാബുവും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാ ണ്. മറ്റുള്ള പ്രതികൾക്ക് മാനസാന്തരത്തിന് സാധ്യതയില്ലേ? വിധി പറയുമ്പോൾ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. വധശിക്ഷ നൽകുന്നത് അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ്. ടിപി വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്ന തുമായി ബന്ധപ്പെട്ട് നടന്ന വാദപ്രതിവാദത്തിനിടെ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ അപൂർവ ങ്ങളിൽ അപൂർവമായ കേസായി കാണാൻ കഴിയില്ലെന്നാണ് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള വാദിച്ചത്. സംസ്ഥാനത്ത് നേരത്തെയും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട് എന്ന് യുവമോർച്ച നേതാവായ കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ കൊലപാതകമുൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു. ഇതെല്ലാം നിഷ്ഠൂര മായി നടന്നിട്ടുള്ള കൊലപാതകങ്ങളാണ്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി കോടതികൾ കണക്കാക്കിയിട്ടില്ല എന്ന് പ്രതിഭാഗം പറഞ്ഞു. 

കേസിൽ ഇപ്പോൾ തന്നെ 12 വര്‍ഷം പ്രതികൾ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു എന്നും പ്രതിഭാഗം വാദിച്ചു. പരോളിനിടയിലും ജയിലിൽ വച്ചും പ്രതികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ വാദം. 12 വർഷം ജയിലിൽ കിടന്നതിന്റെ ‘ഫ്രസ്ട്രേഷൻ’ ഉണ്ടാവാം. എന്നാൽ അതൊന്നും ഗൗരവമുള്ള കുറ്റങ്ങളല്ല. ഒരാൾ ബീഡി വലിച്ചു തുടങ്ങിയ കുറ്റങ്ങളായിരുന്നു അവ. മറ്റൊരു പ്രതി ആക്രമിക്കപ്പെട്ടു. എന്നാൽ അയാൾക്കെതിരെ വധശ്രമം അടക്കമുള്ള കാര്യങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് ജസ്റ്റിസുമാരായ ‍ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ഡോ. കൗസർ എടപ്പഗത്ത് എന്നിവർ ചൂണ്ടിക്കാട്ടി. ജയിലില്‍ പോയത് വെറുതെ അല്ലല്ലോ എന്നും കോടതി ആരാഞ്ഞു.

പ്രതികൾക്ക് ശിക്ഷ ഇളവ് വേണമെന്ന ആവശ്യം എന്തിന്റെ അടിസ്ഥാനത്തിലെന്ന് കോടതി ആരാഞ്ഞു. പ്രതികൾക്ക് എന്തെങ്കിലും മാനസാന്തരം വന്നിട്ടുണ്ടോ? ഭാവിയിൽ ഇവരുടെ കാര്യത്തിൽ ആർക്കെങ്കിലും ഉറപ്പു നൽകാൻ കഴിയുമോ? പ്രതികൾക്ക് കുട്ടികളും കുടുംബവും ഉണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ ആ ഒരു കാര്യം മാത്രമാണ് തങ്ങൾ പരിഗണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ‘ഇവർക്ക് ഏതെങ്കിലും വിധത്തിൽ നവീകരണം ഉണ്ടാകുമോ? അതിനുള്ള സാധ്യത എങ്കിലും ഉണ്ടോ? ആർക്കാണ് ഇക്കാര്യത്തിൽ ഉറപ്പു നല്‍കാൻ പറ്റുന്നത്?’ കോടതി ചോദിച്ചു. ഇതിനിടെ, എട്ടാം പ്രതി കെ.സി. രാമചന്ദ്രൻ ‘വണ്ടി അറേഞ്ച് ചെയ്തു കൊടുത്തതല്ലേ ഉള്ളൂ. അത് പ്രോസിക്യൂഷന്‍ തെളിയിക്കണ്ടേ?’ എന്ന് പ്രതിഭാഗം ആരാഞ്ഞു. അത് ചെറിയ കാര്യമാണോ എന്ന് ആരാഞ്ഞ കോടതി ആ കുറ്റം തെളിയിച്ചിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി. 

ശിക്ഷ വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം എടുക്കുന്നതിനായി പ്രൊബേഷന്‍ ഓഫീസ റുടെ റിപ്പോര്‍ട്ട്, പ്രതികള്‍ ജയിലില്‍ ചെയ്ത ജോലികള്‍ സംബന്ധിച്ച് കണ്ണൂര്‍, തൃശ്ശൂര്‍, തവനൂര്‍ ജയില്‍ സൂപ്രണ്ടുമാരുടെ റിപ്പോര്‍ട്ട്, പ്രതികളുടെ മാനസികാരോഗ്യാവസ്ഥ യെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്നിവയും കോടതി പരിശോധിച്ചു. ഇവയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന തര്‍ക്കം പ്രതിഭാഗം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിയത്.

ശിക്ഷ സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ തിങ്കളാഴ്ച കോടതി പ്രതികളോട് ചോദിച്ച റിഞ്ഞിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്നും വീട്ടില്‍ മറ്റാരുമില്ലെന്ന് ഒന്നാംപ്ര തി എം.സി. അനൂപും നിരപരാധിയാണെന്നും വീട്ടില്‍ 80 വയസ്സായ അമ്മ മാത്രമേയു ള്ളൂവെന്ന് രണ്ടാം പ്രതി കിര്‍മാണി മനോജും മറുപടി നല്‍കി. കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കൊടി സുനിയുടെ വാദം. 78 വയസ്സായെന്നും ചികിത്സയി ലാണെന്നും കെ.കൃഷണന്‍ കോടതിയെ അറിയിച്ചു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളു ണ്ടെന്നായിരുന്നു ജ്യോതി ബാബുവിന്റെ വിശദീകരണം.

ഫെബ്രുവരി 19-ന് ടി.പി. വധക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. വെറുതേവിട്ട പത്താംപ്രതി സി.പി.എം. ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗമായിരുന്ന കെ.കെ. കൃഷ്ണന്‍, കുന്നോത്തുപറമ്പ് ലോക്കല്‍കമ്മിറ്റി അംഗമായിരുന്ന ജ്യോതി ബാബു എന്നിവര്‍ ഗൂഢാലോചനക്കേസില്‍ പ്രതികളാണെന്നും കണ്ടെത്തി. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അടക്കം 22 പേരെ വെറുതേവിട്ടത് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ശരിവെക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments