Saturday, July 27, 2024
HomeNewsKeralaശക്തമായ തിരതള്ളല്‍: തിരുവനന്തപുരം വലിയതുറ കടൽപ്പാലം രണ്ടായി വേര്‍പെട്ടു

ശക്തമായ തിരതള്ളല്‍: തിരുവനന്തപുരം വലിയതുറ കടൽപ്പാലം രണ്ടായി വേര്‍പെട്ടു

തിരുവനന്തപുരം: പതിറ്റാണ്ടുകൾ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടൽ പ്പാലം തകർന്നു. ശക്തമായ തിരതള്ളലിനെ തുടർന്ന് പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. 2017ലെ ഓഖി ചുഴലിക്കാറ്റിലും 2021ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. 1959-ല്‍ പുനര്‍ നിര്‍മ്മിച്ച ‘രാജ തുറെ കടല്‍പ്പാലം’ എന്ന വലിയതുറ കടല്‍പ്പാലം വെള്ളിയാഴ്ച രാവി ലെ എട്ടുമണിയോടെയാണ് തകര്‍ന്നത്.

രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം തിരയടിയില്‍ വളഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്ഥലം സന്ദര്‍ശിക്കവെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. 1825 ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. ഇത് 1947-ല്‍ എം.വി. പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകര്‍ന്നു. അപകടത്തില്‍ നിരവധിപേര്‍ മരിച്ചു. തുടര്‍ന്നാണ്നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ പാലം പുനര്‍നിര്‍മിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments