Saturday, July 27, 2024
HomeNewsപ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപി ആശാന് സ്നേഹാദരം : മന്ത്രി വീണാ ജോർജ്ജ്

പ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപി ആശാന് സ്നേഹാദരം : മന്ത്രി വീണാ ജോർജ്ജ്

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ടുള്ള പത്‌മഭൂഷന്‍ വേണ്ടെന്ന് സ്വാധീനിക്കാന്‍ ശ്രമിച്ചയാളോട് മകന്‍ വ‍ഴി കലാമണ്ഡലം ഗോപി ആശാന്‍ മറുപടി നല്‍കിയത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

കോഴിക്കോട് : തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണം പങ്കുവെച്ച് മന്ത്രിമാർ. കലാമണ്ഡലം ​ഗോപിയുടെ ചിത്രമുൾപ്പെടെ പങ്കുവെച്ച് മന്ത്രിമാരായ വീണ ജോർജും വി.ശിവൻകുട്ടിയും പ്രതികരിച്ചത്. പ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപി ആശാന് സ്നേഹാദരമെന്നായിരുന്നു മന്ത്രി വീണാ ജോർജ്ജിന്റെ പ്രതികരണം.

ഗോപിയാശാന്റെ കീചകവധമെന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിൽ കലാമണ്ഡലം ​ഗോപിയുടെ ചിത്രമുൾപ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രതികരണം. ‘പ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപിയാശാന് സ്നേഹാദരം. ഗോപി ആശാൻ എന്ന മഹാപ്രതിഭയ്ക്കുള്ളത് ലോകത്തിലെ ഏതു വജ്രത്തേക്കാളും തിളക്കമാണെന്നും’ കുറിപ്പിൽ വീണ ജോർജ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments