Saturday, July 27, 2024
HomeNewsNationalഗോയലിന്‍റെ രാജി മുഖ്യകമ്മിഷണറുമായുള്ള അഭിപ്രായവ്യത്യാസം കാരണമെന്ന് സൂചന

ഗോയലിന്‍റെ രാജി മുഖ്യകമ്മിഷണറുമായുള്ള അഭിപ്രായവ്യത്യാസം കാരണമെന്ന് സൂചന

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്നുള്ള അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിക്കുപിന്നിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്കുമാറുമാ യുള്ള അഭിപ്രായവ്യത്യാസമെന്നു സൂചന. ലോക്‌സഭാ സീറ്റെണ്ണത്തിൽ മൂന്നാംസ്ഥാന ത്തുള്ള പശ്ചിമബംഗാളിലെ (42) തിരഞ്ഞെടുപ്പുപ്രവർത്തനം അവലോകനം ചെയ്യാ നെത്തിയപ്പോൾ പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ ഗോയൽ ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. മാർച്ച് അഞ്ചിന് കൊൽക്കത്തയിൽനടന്ന പത്രസമ്മേളനത്തിൽ രാജീവ്കുമാർ മാത്രമാണ് പങ്കെടുത്തത്.

ആരോഗ്യകാരണങ്ങളാൽ ഗോയൽ മടങ്ങിയെന്നാണ് രാജീവ്കുമാർ പറഞ്ഞതെങ്കിലും അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് സൂചന. കൊൽക്ക ത്തയിൽനിന്ന് മടങ്ങിയശേഷം ഗോയൽ മാർച്ച് ഏഴിന് ഡൽഹിയിൽനടന്ന തിരഞ്ഞെ ടുപ്പൊരുക്ക ചർച്ചയിൽ പങ്കെടുത്തിരുന്നു. എട്ടിന് ആഭ്യന്തര സെക്രട്ടറി അജയ്‌കുമാർ ബല്ലയ്‌ക്കൊപ്പമുള്ള ചർച്ചകളിൽ പങ്കെടുക്കാതെ രാജിക്കത്ത് നേരിട്ട് രാഷ്ട്രപതിക്കയ ച്ചു. ഗോയലിനെ അനുനയിപ്പിക്കാൻ സർക്കാർതലത്തിൽ ശ്രമം നടത്തിയിരുന്നതായി നിയമമന്ത്രാലയവൃത്തങ്ങളും പറഞ്ഞു.

മോദിസർക്കാരുമായുള്ള അഭിപ്രായവ്യത്യാസ മാണ് രാജിക്കു പിന്നിലെന്ന് പ്രതി പക്ഷം ഒന്നടങ്കം ആരോപിച്ചു. കമ്മിഷനിൽ ഇപ്പോൾ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷ ണർ മാത്രമാണുള്ളത്. തിരഞ്ഞെടുപ്പ് നടത്താൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രം മതിയെങ്കിലും പ്രതിപക്ഷം ഇത് രാഷ്ട്രീയനേട്ടമാക്കുമെന്നതിനാൽ ഈയാഴ്ച തന്നെ രണ്ടു കമ്മിഷണർമാരുടെ ഒഴിവും നികത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷത യിലുള്ള പാനൽ യോഗം 15-ന് ചേർന്നേക്കും. 13-നോ 14 -നോ സെർച്ച്‌ കമ്മിറ്റിയും ചേരും. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് പ്രധാനമന്ത്രി പാനൽ 15- ന് ചേരും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments