Saturday, July 27, 2024
HomeNewsKeralaമാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്: സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്: സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം

കൊച്ചി: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം. മാധ്യമ പ്രവർത്തകയുടെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകുകയായിരുന്നു. അറസ്റ്റു ചെയ്താൽ ജാമ്യത്തിൽ വിടാൻ പൊലീസിന് നിർദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചു.  ഹർജിയിൽ സർക്കാരിനോട് നിലപാടറിയിക്കാൻ  കോടതി നിർദ്ദേശിച്ചിരുന്നു. ചോദ്യം ചെയ്യലിനു പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ്ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.

കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ് ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments