Saturday, July 27, 2024
HomeNewsKeralaപെന്‍ഷന്‍ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പെന്‍ഷന്‍ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കുടിശിക വിഷയം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പൊലീസിന് നേരെ വടികളും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞ പ്രവര്‍ ത്തകര്‍ക്ക് നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും സമരമുഖത്തുണ്ട്. രണ്ട് ദിവസം മുന്‍പാണ് ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ബാരിക്കേഡ് മറിച്ചിടുന്നതിലേക്ക് അടക്കം പ്രവര്‍ത്തകര്‍ കടന്നിട്ടും പൊലീസ് ലാത്തി വീശിയില്ല. പൊലീസും പ്രവര്‍ത്തകരുമായി ചെറിയതോ തില്‍ ഉന്തും തള്ളും ഉണ്ടായി. സംസ്ഥാന നേതാക്കള്‍ ഇടപെട്ടാണ് ഇവരെ പിടിച്ചുമാ റ്റിയത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments