Saturday, July 27, 2024
Homeനാട്ടുവാർത്തഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദി: വണ്ടിപ്പെരിയാറില്‍ അഞ്ച് വയസുകാരി മരിച്ചു

ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദി: വണ്ടിപ്പെരിയാറില്‍ അഞ്ച് വയസുകാരി മരിച്ചു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച അഞ്ചു വയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് ഛര്‍ദിയെത്തുടര്‍ന്ന് അഞ്ചുവയസ്സുകാരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത്.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. ഇതോടെ വീണ്ടും സ്വകാര്യആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകാനായിരുന്നു ഇവരുടെ നിര്‍ദേശം. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിച്ചത്.

ആര്യയും മറ്റൊരു കുട്ടിയും കഴിഞ്ഞ ദിവസം തങ്ങളുടെ മുത്തച്ഛനൊപ്പം ഗവിയില്‍ പോയിരുന്നു. ഇവിടെ നിന്ന് കുട്ടികള്‍ ഐസ്‌ക്രീം വാങ്ങിക്കഴിച്ചിരുന്നു. കുട്ടിയ്ക്ക് ഭക്ഷ്യവിഷബാധ ഏറ്റതാകാമെന്നാണ് സംശയം. കുട്ടിയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങ ളൊന്നും ഉണ്ടായിരുന്നില്ല.

അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബ ന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരി ക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments