Saturday, July 27, 2024
HomeEntertainmentബോളിവുഡ് താരം ആമിർ ഖാന്‍റെ മകൾ ഇറ ഖാൻ വിവാഹിതയായി

ബോളിവുഡ് താരം ആമിർ ഖാന്‍റെ മകൾ ഇറ ഖാൻ വിവാഹിതയായി

ബോളിവുഡ് താരം അമിർ ഖാന്റെയും റീന ദത്തയുടെയും മകൾ ഇറ ഖാൻ വിവാഹിതയായി. ദീർഘകാല സുഹൃത്തും സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറുമായ നൂപുർ ഷിഖാരെയാണ് വരൻ. മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

സാന്താക്രൂസിലെ വസതിയിൽനിന്ന് ജോ​ഗ് ചെയ്താണ് വിവാഹച്ചടങ്ങ് നടന്ന ഹോട്ടലിലേക്ക് വരനായ നൂപുർ എത്തിയത്. ബോളിവുഡിലെ പല പ്രമുഖരുടേയും ഫിറ്റ്നസ് ട്രെയിനർകൂടിയാണ് ഇദ്ദേഹം. മാനസികാരോ​ഗ്യത്തിന് പിന്തുണ നൽകുന്ന സംഘടനയുടെ സ്ഥാപകയും സി.ഇ.ഓയുമാണ് ഇറ ഖാൻ. വിവാഹച്ചടങ്ങുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ചടങ്ങിൽ പങ്കെടുക്കാൻ മകൻ ആസാദിനൊപ്പം അമീർ ഖാന്റെ മുൻ ഭാര്യയും ചലച്ചിത്ര നിർമ്മാതാവുമായ കിരൺ റാവുവും എത്തിയിരുന്നു. കിരൺ റാവുവിനെ കവിളിൽ ഉമ്മ നൽകിക്കൊണ്ടാണ് അമീർ ഖാൻ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫോട്ടോയെടുക്കുന്നതിനിടയിലായിരുന്നു സ്‌നേഹ ചുംബനം നൽകിയത്. വിവാഹ രജിസ്ട്രേഷനുശേഷം ഇതേ ഹോട്ടലിൽത്തന്നെ വിരുന്ന് സത്കാരവും നടന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഇറ്റലിയിലായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.

പതിനഞ്ച് വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്ന വിവരം 2021 ജൂലായിലാണ് അമീർ ഖാനും കിരൺ റാവുവും ആരാധകരെ അറിയിച്ചത്. വിവാഹ മോചനം നേടിയെങ്കിലും മകൻ ആസാദിന്റെ കാര്യങ്ങൾ ഇരുവരും ഒന്നിച്ചാണ് നോക്കുന്നത്. 1986ലാണ് അമീർ ഖാൻ റീന ദത്തയെ വിവാഹം കഴിച്ചത്. 2002ൽ വിവാഹ മോചനം നേടി. ഇരുവർക്കും രണ്ട് മക്കളാണുള്ളത്.

വിവാഹത്തിനു മുന്നോടിയായി മുൻ ഭാര്യ റീന ദത്തയുടെ വസതിയിലെ ആഘോഷ പരിപാടികളുടെ ആമിറും ഭാഗമായിരുന്നു. ആമിർ ഖാന്റെയും റീനയുടെയും വീടുകളിലെ ഒരുക്കങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആമിർ ഖാന്റേയും ആദ്യഭാര്യ റീന ദീത്തയുടേയും മകളാണ് ഇറ ഖാൻ. ജുനൈദ് ഖാൻ എന്നൊരു മകനും കൂടി ഇവർക്കുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments