Saturday, July 27, 2024
HomeNewsNationalഅസമിൽ ‘ഭാരത് ജോഡോ ന്യായ് യാത്ര’ വാഹനങ്ങൾ നേരെ ആക്രമണം: പിന്നിൽ ബിജെപിയുടെ യുവജന വിഭാഗമെന്ന്...

അസമിൽ ‘ഭാരത് ജോഡോ ന്യായ് യാത്ര’ വാഹനങ്ങൾ നേരെ ആക്രമണം: പിന്നിൽ ബിജെപിയുടെ യുവജന വിഭാഗമെന്ന് കോൺഗ്രസ്

അസം: അസമിൽ ‘ഭാരത് ജോഡോ ന്യായ് യാത്ര’ വാഹനങ്ങൾക്ക് നേരെ ‘ലക്ഷ്യമിറ്റുള്ള ആക്രമണം’ നടക്കുന്നതായി കോൺഗ്രസ്. ബിജെപി യുവജന വിഭാഗം ഭാരതീയ ജനതാ യുവമോർച്ച (ബിജെഐഎം) ആണ് പിന്നിലെന്നും ആരോപണം. ബിജെവൈഎം പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകാനൊരുങ്ങി കോൺഗ്രസ്.

വടക്കൻ ലഖിംപൂർ ജില്ലയിൽ വെള്ളിയാഴ്ച രാത്രി ‘ഭാരത് ജോഡോ ന്യായ് യാത്ര’ വാഹനങ്ങൾ അക്രമിക്കപ്പെട്ടുവെന്നാണ് കോൺഗ്രസ് ആരോപണം. യാത്രയെ സ്വീകരിക്കാൻ തയ്യാറാക്കിയ കട്ടൗട്ടുകൾ കയറ്റി വന്ന ട്രക്കുകൾ ബിജെഐഎം പ്രവർത്തകർ തകർത്തു. മല്ലികാർജുൻ ഖാർഗെയുടെ ചിത്രങ്ങൾ വികൃതമാക്കി. രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ച ബാനറുകളും കട്ടൗട്ടുകളും നശിപ്പിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ആക്രമണ മുണ്ടായതെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാത്രയുടെ അസം പാദം വ്യാഴാഴ്ചയാണ് ആരംഭിച്ചത്, ജനുവരി 25 വരെ 17 ജില്ലകളിലൂടെ 833 കിലോമീറ്റർ യാത്ര സഞ്ചരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments