Saturday, July 27, 2024
HomeNewsNationalഎൽ.കെ.അഡ്വാനിക്ക് ഭാരതരത്‍ന: അനുമോദിച്ച് പ്രധാനമന്ത്രി

എൽ.കെ.അഡ്വാനിക്ക് ഭാരതരത്‍ന: അനുമോദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘എല്‍.കെ അദ്വാനിജിക്ക് ഭാരതരത്‌ന നല്‍കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതി ല്‍ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു’, മോദി എക്‌സില്‍ കുറിച്ചു.

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയപ്രവർത്തകനാണ് അഡ്വാനി. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. താഴെത്തട്ടിൽനിന്നും പ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അഡ്വാനിയെന്ന് പ്രധാനമന്ത്രി കുറിച്ചു. ആഭ്യന്തര മന്ത്രിയായും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അഡ്വാനി സേവനം ചെയ്തിട്ടുണ്ട്. 96ാം വയസ്സിലാണ് പരമോന്നത സിവിലിയൻ ബഹുമതി അഡ്വാനിയെ തേടിയെത്തുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments