Saturday, July 27, 2024
HomeNewsNationalബിൽകിസ് ബാനു കേസ്: പ്രതികൾ ഞായറാഴ്ച തന്നെ കീഴടങ്ങാൻ സുപ്രീം കോടതി ഉത്തരവ്

ബിൽകിസ് ബാനു കേസ്: പ്രതികൾ ഞായറാഴ്ച തന്നെ കീഴടങ്ങാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന നിർദേശവുമായി സുപ്രീം കോടതി. ഞായറാഴ്‌ച തന്നെ കീഴടങ്ങണമെന്നാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് 11 പ്രതികൾ നൽകിയ ഹർജികളും കോടതി തള്ളി. പ്രതികൾ ഉന്നയിച്ച ആവശ്യങ്ങൾ കഴമ്പില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അഞ്ച് മിനിറ്റ് കൊണ്ടാണ് ഹർജി തീർപ്പാക്കിയത്.

സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഗോവിന്ദ് ഭായ്, മിഥേഷ് ചിമൻലാൽ ബട്ട്, രമേഷ് രൂപ ഭായ് ചന്ദന എന്നിവരാണ് സുപ്രിം കോടതിയിൽ ഹർജി നൽകിയത്. മാതാപിതാക്കളെ പരിചരിക്കാൻ മാറ്റാരുമില്ല എന്നതാണ് ഗോവിന്ദ ഭായ് ചൂണ്ടി കാണിച്ചിരിക്കുന്നത്. മകന്റെ വിവാഹം, വിളവെടുപ്പ് സമയം എന്നിവയാണ് മറ്റു പ്രതികൾ 6 ആഴ്ച സാവകാശം തേടുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

2002ൽ ഗുജറാത്ത് കലാപത്തിൽ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിലെ 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാ‌ർ മോചിപ്പിച്ചത്. ഇതിനെതിരെ ബിൽക്കീസ് ബാനു നൽകിയ ഹർജിയിലാണ് കോടതി ഇത് പരിഗണിച്ചത്. ബിൽക്കീസ് ബാനുവിനോടൊപ്പം നിരവധി രാഷ്ട്രീയ, പൗരാവകാശ പ്രവർത്തകർ നൽകിയ ഹർജികളും ഇന്ന് പരിഗണിച്ചിരുന്നു.

ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാർച്ച് 22ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിഷയം അടിയന്തര ലിസ്റ്റിംഗിനായി നിർദേശിക്കുകയും ഹർജി കേൾക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. നേരത്തേ, ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ത്രിവേദി പിന്മാറിയിരുന്നു. നവംബർ 30നാണ് പ്രതികളെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനു സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഗുജറാത്ത് സർക്കാർ ഓഗസ്റ്റ് 15നാണ് പ്രതികളെ മോചിപ്പിച്ചത്.

‘ബിൽക്കിസ് ബാനു കേസിൽ കു​റ്റ​വാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​ന് അ​നു​കൂ​ല​മാ​യി ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ മൗ​നം പാ​ലി​ച്ചെ​ന്നാണ് കോ​ട​തി നി​രീ​ക്ഷി​ച്ചത്. നി​യ​മ​വി​രു​ദ്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഗു​ജ​റാ​ത്ത് സ്വീ​ക​രി​ച്ച​ത്. ഗു​ജ​റാ​ത്ത് മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​ൻറെ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന സം​ഭ​വം ക​വ​ർ​ന്നെ​ടു​ക്കു​ക​യും വി​വേ​ച​നാ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും ചെ​യ്തു.

നി​യ​മ​വ്യ​സ്ഥ​ക​ളെ​യും കോ​ട​തി​വി​ധി​ക​ളെ​യും മാ​നി​ച്ചി​രു​ന്നെ​ങ്കി​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​മാ​യി​രു​ന്നെ​ന്നും സു​പ്രിം ​കോ​ട​തി ​പ​റ​ഞ്ഞു. ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന് ഒ​രു അ​ധി​കാ​ര​വു​മി​ല്ലാ​ത്ത കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ൽ ശി​ക്ഷാ​യി​ള​വ് ന​ൽ​കി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ന്ന​താ​യും സുപ്രിം ​കോ​ട​തി പ​റ​ഞ്ഞു.

കേസിൽ ഗുജറാത്ത് സർക്കാർ പുനഃപരിശോധന സാധ്യത തേടുമെന്ന് സൂചനയുണ്ട്. സുപ്രിം കോടതി ഉത്തരവിൽ നിയമോപദേശം തേടാനാണ് തീരുമാനം. വിധിയിൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ നീക്കി കിട്ടാനാണ് നിയമ നടപടി സ്വീകരിക്കുക. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗുജറാത്ത് സർക്കാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments