Saturday, July 27, 2024
HomeNewsKeralaസംഘർഷത്തിന് പിന്നിൽ ളോഹ ഇട്ടവർ: വിവാദ പരാമർശത്തിന് പിന്നാലെ വയനാട് ജില്ലാ പ്രസിഡന്റിനെ നീക്കി ബിജെപി

സംഘർഷത്തിന് പിന്നിൽ ളോഹ ഇട്ടവർ: വിവാദ പരാമർശത്തിന് പിന്നാലെ വയനാട് ജില്ലാ പ്രസിഡന്റിനെ നീക്കി ബിജെപി

മാനന്തവാടി: വിവാദപരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ കെ.പി മധുവിനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. വയനാട്ടിലുണ്ടായ പ്രതിഷേധത്തിന് പിന്നിൽ ളോഹ ഇട്ട ചിലരാണെന്ന മധുവിന്റെ പരാമർശത്തിന് പിന്നാലെയാണ് നടപടി. പകരം ജില്ലാ പ്രസിഡന്റിന്റെ ചുമതല പ്രശാന്ത് മലയവലിലാണ്.

പുൽപ്പള്ളിയിലെ സംഘർഷത്തിൽ ഏകപക്ഷീയമായിട്ടാണ് പോലീസ് കേസെടു ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ളോഹ ഇട്ട ചിലരാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു. എന്നാൽ വാർത്താ സമ്മേളനം വിവാദമായതോടെ മധു തന്റെ വാക്കു കളിൽ മലക്കം മറിഞ്ഞു. ളോഹ ഇട്ട ആളുകളാണ് കലാപാഹ്വാനം ചെയ്തത് എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.

‘സർവ്വകക്ഷി യോഗത്തിൽ തീരുമാനം പറയുന്ന അവസരത്തിൽ ചില ളോഹ ഇട്ട ആളുകളാണ്, വിടരുതെടാ പിടിക്കെടാ തല്ലെടാ എന്ന് പറഞ്ഞ് ആക്രോശം മുഴക്കിയ ത്. അതിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ പ്രകോപിതരായത്. അതിന് ശേഷ മാണ് സംഘർഷമുണ്ടായത്. കുപ്പിയും കല്ലും വലിച്ചെറിയുന്ന സ്ഥിതിവിശേഷത്തിലേ ക്ക് പോയത്.

അത്തരം പ്രകോപനപരമായ കാര്യങ്ങൾ പറയുന്നവരുടെ പേരിൽ കേസില്ല. ഏകപ ക്ഷീയമായിട്ട്, ഒരു കക്ഷിയെ മാത്രം ടാർഗറ്റ് ചെയ്തുകൊണ്ടാണ് കേസെടുത്തിരിക്കു ന്നത്. ഇത് ബിജെപി അംഗീകരിക്കില്ല. പൊതുമുതൽ നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത് കൃത്യമായി പരിശോധിച്ച ശേഷം കേസെടുക്കണം. ആ സാഹചര്യം സൃഷ്ടിച്ചത് സർക്കാരാണ്’, കെ.പി മധു വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments