Saturday, July 27, 2024
HomeNewsഅരുണാചൽപ്രദേശിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

അരുണാചൽപ്രദേശിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം : അരുണാചൽപ്രദേശിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായർ (29), ആയുർവേദ ഡോക്‌ടർമാരായ കോട്ടയം മീനടം നെടുംപൊയ്‌കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (39) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. ആര്യയുടെയും ​ ദേവിയുടെയും മൃതദേഹം തിരുവനന്തപുരത്തെ വീടുകളിൽ എത്തിച്ചു. നവീന്റെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. നവീന്റെ സംസ്‌കാരച്ചടങ്ങ് നാളെയായിരിക്കും നടത്തുന്നതെന്ന് കുടുംബം അറിയിച്ചു. വിമാന മാ‌ർഗത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്.

ഏപ്രിൽ രണ്ടിന് ഇറ്റാനഗറിലെ ഹോട്ടൽ മുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് 27നാണ് മൂവരും അരുണാചലിലേക്ക് പോയത്. ഇറ്റാനഗറിൽ നിന്ന് 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂന്നുപേരുടെയും മരണം.

മൂന്ന് പേരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് അരുണാചൽ പൊലീസ് അറിയിച്ചു. ഇവർ മരിച്ചുകിടന്നിരുന്ന ഹോട്ടൽ മുറിയിൽ നിന്ന് ഇത്തരം മരുന്നുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആര്യ ഇരുവരുടെയും മകളാണെന്ന് പറഞ്ഞാണ് ഹോട്ടൽ മുറിയെടുത്തത്.

സംഭവം അന്വേഷിക്കാൻ അരുണാചൽ പൊലീസ് അഞ്ചംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മരണത്തിനു പിന്നിൽ സാത്താൻസേവ നിഗമനത്തിലാണ് അരുണാചൽ പൊലീസും. കേരള പൊലീസുമായി സഹകരിച്ചാണ് അന്വേഷണമെന്ന് ഇറ്റാനഗർ എസ്‌പി കെനി ബാഗ്ര പറഞ്ഞു. നവീൻ മറ്റുള്ളവരെ ദേഹത്ത് മുറിവേൽപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അതുപോലെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക തെളിവുകളിൽനിന്ന് വ്യക്തമായത്. ആര്യയെ കാണാനില്ലെന്ന കേസ് അന്വേഷിക്കുന്ന വട്ടിയൂർക്കാവ് പൊലീസ് എസ്‌ഐ രാകേഷും സംഘവും അതിനിടെ അരുണാചലിൽ എത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments