Saturday, July 27, 2024
HomeNewsഅമിത് ഷായെ കാണാനാവാതെ മടങ്ങി; യെദിയൂരപ്പയുടെ മകനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഈശ്വരപ്പ

അമിത് ഷായെ കാണാനാവാതെ മടങ്ങി; യെദിയൂരപ്പയുടെ മകനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഈശ്വരപ്പ

ബംഗളൂരു: ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ കാണാൻ ഡൽഹിയിലെത്തിയിട്ടും കാണാനാവാതെ കർണാടകയിൽ തിരിച്ചെത്തിയ മുൻ ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ശിവമൊഗ്ഗയിൽ മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ മകൻ ബി.വൈ വിജയേന്ദ്രക്കെതിരെ മത്സരിക്കുമെന്നാണ് പ്രഖ്യാപനം. ഇനി ചർച്ചകളൊന്നും വേണ്ടെന്നും ശിവമൊഗ്ഗയിൽ മത്സരിക്കുമെന്നും സംസ്ഥാന അധ്യക്ഷ​ പദവി വിജയേന്ദ്ര ഒഴിഞ്ഞാൽ മാത്രമേ സ്ഥാനാർഥിത്വം പിൻവലിക്കൂവെന്നും അദ്ദേഹം അറിയിച്ചു.

ഒരു കുടുംബം സംസ്ഥാന ബി.ജെ.പിയുടെ അധികാരം പിടിച്ചടക്കിയിരിക്കുകയാണെന്നും അവർ ഹിന്ദു കാര്യകർത്താക്കളുടെയും ബി.ജെ.പി പ്രവർത്തകരുടെയും വികാരങ്ങൾ വ്രണപ്പെടുത്തുകയാണെന്നും യെദിയൂരപ്പയുടെ കുടുംബത്തെ ലക്ഷ്യംവെച്ച് അദ്ദേഹം ആരോപിച്ചു. തന്റെ പോരാട്ടം സംസ്ഥാന ബി.ജെ.പിയെ നിയന്ത്രിക്കുന്ന ഒരു കുടുംബത്തിനെതിരെയാണ്. കോൺഗ്രസിൽ കുടുംബ സംസ്കാരമാണെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയുന്നതാണ്. സമാന സ്ഥിതിയാണ് സംസ്ഥാന ബി.ജെ.പിയിൽ. പാർട്ടിയെ ഈ കുടുംബത്തിൽനിന്ന് മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​വേ​രി മ​ണ്ഡ​ല​ത്തി​ൽ ത​ന്റെ മ​ക​ൻ കെ.​ഇ. കാ​ന്തേ​ശി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ത്ത​തി​ൽ ഈശ്വരപ്പ കടുത്ത അതൃപ്തിയിലായിരുന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി പാ​ർ​ല​മെ​ന്റ​റി ബോ​ർ​ഡ് അം​ഗ​വു​മാ​യ ബി.​എ​സ്. ​യെ​ദി​യൂ​ര​പ്പ ത​ന്നെ ച​തി​ച്ചു​വെ​ന്ന് ഈ​ശ്വ​ര​പ്പ പ​റ​യുന്നു. ത​ന്റെ മ​ക​ന് വാ​ഗ്ദാ​നം​ ചെ​യ്ത ഹാ​വേ​രി മ​ണ്ഡ​ല​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ എം.​എ​ൽ.​എ​യെയാ​ണ് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥിയാക്കിയത്. ​യെ​ദി​യൂ​ര​പ്പ​യു​ടെ ഉ​റ​പ്പി​ൽ വി​ശ്വ​സി​ച്ച് മ​ക​നു​വേ​ണ്ടി ഹാ​വേ​രി മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഈശ്വരപ്പ. ഏപ്രിൽ 26, മേയ് ഏഴ് തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 28 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments