Saturday, July 27, 2024
HomeNewsഡോ.എം കെ ജയരാജിന് കാലിക്കറ്റ് വിസിയായി തുടരാം,പുറത്താക്കിയ ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

ഡോ.എം കെ ജയരാജിന് കാലിക്കറ്റ് വിസിയായി തുടരാം,പുറത്താക്കിയ ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ഡോ. എംകെ ജയരാജിന് കാലിക്കറ്റ് വിസിയായി തുടരാം. വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം, കാലടി വിസിയെ സ്ഥാനത്ത് നിന്നും പുറത്താക്കിയ ചാൻസലറുടെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടില്ല.

യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരിലാണ്‌ കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. കെടിയു വിസിയായിരുന്ന ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിൻ്റെ പേരിൽ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വിധി അടിസ്ഥാനമാക്കി 11 വിസിമാരെയും പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയിരുന്നു. കോടതി പുറത്താക്കിയും കാലാവധി കഴിഞ്ഞവർക്കും ശേഷം ബാക്കിയുണ്ടായ നാല് പേരിൽ രണ്ട് പേരെയാണ് ഈ മാസം 7 ന് ഗവര്‍ണര്‍ പുറത്താക്കിയത്. സർച്ച് കമ്മിറ്റിയിൽ സർക്കാർ പ്രതിനിധിയായി ചീഫ് സെക്രട്ടറി ഉണ്ടായിരുന്നു എന്നതാണ് കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിന് വിനയായത്. ഒറ്റപ്പേര് മാത്രം നിർദ്ദേശിച്ചതാണ് സംസ്കൃത വി സി ഡോ എംവി നാരായണനെ കുരുക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments