Saturday, July 27, 2024
HomeSportsഇംഗ്ലീഷ് ലീഗ് കപ്പില്‍ ലിവര്‍പൂള്‍ ചാമ്പ്യന്മാര്‍: ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു

ഇംഗ്ലീഷ് ലീഗ് കപ്പില്‍ ലിവര്‍പൂള്‍ ചാമ്പ്യന്മാര്‍: ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ ലിവര്‍പൂളിന് കിരീടം. ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് കരബാവോ കപ്പില്‍ ലിവര്‍പൂള്‍ മുത്ത മിട്ടത്. നിശ്ചിത സമയവും പിന്നിട്ട് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട കിരീടപോരാട്ട ത്തില്‍ ചെല്‍സിയെ (1-0)ന് കീഴടക്കി. വീര്‍ജില്‍ വാന്‍ ഡെയ്ക്കാണ് വിജയഗോള്‍ നേടിയത്.

മുഹമ്മദ് സലാ, ഡോയോഗോ ജോട്ട, അലിസന്‍ ബെക്കര്‍ പോലുള്ള താരങ്ങള്‍ ഇല്ലാ തെയാണ് ലിവര്‍പൂള്‍ ചെല്‍സിയെ നേരിട്ടത്. യുവതാരങ്ങളെ ആശ്രയിച്ച് ക്ലോപ്പ് നടത്തിയ കിരീട പോരാട്ട തന്ത്രം വിജയം കണ്ടു. നിശ്ചിതസമയത്തില്‍ ഇരു ടീമിനും ഗോളൊന്നും നേടാനായില്ല. ഇതോടെ അധിക സമയത്തേക്ക് നീണ്ടു. 118-ാം മിനിറ്റില്‍ വാന്‍ ഡെയ്ക്കാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ചരിത്രത്തില്‍ പത്താംതവണ യാണ് ലിവര്‍പൂള്‍ കിരീടം നേടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments