Saturday, July 27, 2024
Homeനാട്ടുവാർത്തജവാൻ മദ്യത്തിൽ മാലിന്യം: വില്പന മരവിപ്പിച്ചു

ജവാൻ മദ്യത്തിൽ മാലിന്യം: വില്പന മരവിപ്പിച്ചു

കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഉത്പാദിപ്പിക്കുന്ന ജനപ്രിയ മദ്യമായ ജവാനിൽ മാലിന്യം. പതിനൊന്നര ലക്ഷം ലിറ്റർ മദ്യത്തിന്റെ വില്പന മരവിപ്പിച്ചു. വടക്കൻ പറവൂരിലെ വാണിയക്കാട് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യ ത്തിൽ മാലിന്യം ശ്രദ്ധയിൽപ്പെട്ട ഉപഭോക്താവിന്റെ പരാതിയിലാണ് എക്സൈസി ന്റെ നടപടി.

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിലാണ് ജവാൻ ഉത്പാദനം. ജവാൻ ട്രിപ്പിൾ എക്‌സ് റം 297, 304, 308, 309, 315, 316, 319, 324 ബാച്ചു കളിലും വരാപ്പുഴയിലെ ഔട്ട്‌ലെറ്റിലെ ജവാൻ ട്രിപ്പിൾ എക്സ് റം 307, 322, 267, 328, 312, 292, 200,164, 293 ബാച്ചുകളിലും മാലിന്യം കണ്ടെത്തി. എക്സൈസ് എറണാ കുളം ഡെപ്യൂട്ടി കമ്മിഷണറുടെ മേൽനോട്ടത്തിലായിരുന്നു വാണിയക്കാട് ഔട്ട്‌ലെറ്റി ലെ പരിശോധന.

ബിയറിൽ ഇത്തരം മാലിന്യം കാണാറുണ്ടെങ്കിലും ജവാനിൽ ആദ്യമാണെന്ന് ബിവ റേജസ് ജീവനക്കാർ പറയുന്നു. നിർമ്മാണത്തിലെ പാകപ്പിഴയാണെന്നു കരുതുന്നു. മദ്യക്കുപ്പികളിൽ പാടപോലെ രൂപപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഔട്ട്ലെറ്റുകളിൽ കുപ്പി മാറ്റി കൊടുത്തു. എക്സൈസ് കമ്മിഷർക്ക് റിപ്പോർട്ട് കൈമാറി. എല്ലാ ഔട്ട്ലെറ്റുകളിലും ജവാൻ പരിശോധിക്കാൻ നിർദ്ദേശമുണ്ട്. സാമ്പിൾ ലാബിൽ പരിശോധിക്കും. റിപ്പോ ർട്ടിന്റെ അടിസ്ഥാനത്തിലാകും വിറ്റഴിക്കണോ നശിപ്പിക്കണോയെന്ന് തീരുമാനിക്കു ക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments