Saturday, July 27, 2024
HomeNewsNationalസിംഹങ്ങൾക്ക് അക്‌ബർ,​ സീത എന്നീ പേരുകൾ നൽകിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സിംഹങ്ങൾക്ക് അക്‌ബർ,​ സീത എന്നീ പേരുകൾ നൽകിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

അഗര്‍ത്തല: ബംഗാളിലെ മൃഗശാലയിലെ സിംഹങ്ങൾക്ക് അക്‌ബർ,​ സീത എന്നീ പേരുകൾ നൽകിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പേരുമായി ബന്ധപ്പെട്ട വിവാദങ്ങ ൾക്കിടെയാണ് ത്രിപുര വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്തത്. സിംഹങ്ങളുടെ പേരുകളെ ചൊല്ലി വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതി യെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുര സര്‍ ക്കാര്‍ ഇതുമായിബന്ധപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തി രിക്കുന്നത്.

മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 12-ന് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍നിന്ന് സിംഹങ്ങളെ ബംഗാളിലെ വൈല്‍ഡ് ആനിമ ല്‍സ് പാര്‍ക്കിലേക്ക് മാറ്റിയിരുന്നു. മൃഗങ്ങളെ സില്‍ഗുരിയിലെ പാര്‍ക്കിലേക്ക് മാറ്റുമ്പോള്‍ സിംഹങ്ങളുടെ പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് ഈ ഉദ്യോഗ സ്ഥനാണ്. 1994-ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗര്‍വാള്‍ ത്രിപുര ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനായിരുന്നു.

ത്രിപുര മൃഗശാല അധികൃതരാണ് സിംഹങ്ങള്‍ക്ക് ഇത്തരത്തില്‍ പേര് നല്‍കിയ തെന്ന് ബംഗാള്‍ വനംവകുപ്പ് കല്‍ക്കട്ട ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിഎച്ച്പിയുടെ പരാതിയില്‍ കോടതി സിംഹ ജോഡികളുടെ പേര് മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ത്രിപുര മൃഗശാലാ അധികൃതരാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്നും എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ഉത്തരവാദിത്തം അവര്‍ക്കാണെന്നുമാണ് ബംഗാള്‍ വനംവകുപ്പ് സ്വീകരിച്ച നിലപാട്. വിഷയം പിന്നീട് ഹൈക്കോടതിയുടെ റെഗുലര്‍ ബെഞ്ചിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ത്രിപുര സര്‍ക്കാര്‍ അഗര്‍വാളിനോട് വിശീദകരണം ചോദിച്ചിരുന്നു. എന്നാല്‍, അക്ബർ, സീത എന്നീ പേരുകൾ നല്‍കിയത് തന്റെ വകുപ്പുല്ലെന്ന വിശദീകരണമാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തില്‍ ത്രിപുര ഉദ്യോഗസ്ഥര്‍ തന്നെയാണ് പേര് നല്‍കിയതെന്ന് കണ്ടെത്തി. ഇതാണ് അഗര്‍വാളിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments