Saturday, July 27, 2024
HomeNewsKeralaധനലക്ഷ്മി ബാങ്കിൻ്റെ സിഇഒ എംഡി സ്ഥാനത്തേക്കുള്ള മത്സരം മുറുകുന്നു

ധനലക്ഷ്മി ബാങ്കിൻ്റെ സിഇഒ എംഡി സ്ഥാനത്തേക്കുള്ള മത്സരം മുറുകുന്നു

തൃശ്ശൂർ: പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കിൻ്റെ സി ഇ ഒ, എംഡി സ്ഥാന ങ്ങളി ലേക്കുള്ള മത്സരം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്. നിലവിലുള്ള സി ഇ ഒയും എംഡിയുമായ ശ്രീ ജെ.കെ ശിവൻ 2024 ജനുവരിയിൽ വിരമിച്ചിരുന്നു. എന്നാൽ പുതിയ സിഇഒ അധികാരം ഏൽക്കുന്നത് വരെ ശിവന്റെ കാലാവധി ആർബിഐ നീട്ടിയിട്ടുണ്ട്. 100 വർഷത്തോളം പാരമ്പര്യമുള്ള ബാങ്കാണ് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനലക്ഷ്മി ബാങ്ക്.

കെ.കെ. അജിത് കുമാർ (ഫെഡറൽ ബാങ്ക്), മാധവ് നായർ (ബാങ്ക് ഓഫ് ബഹ്‌റൈൻ, കുവൈറ്റ്), ഐഡിബിഐയുടെ ജനറൽ മാനേജർ (അഗ്രി) എം.സി.സുനിൽകുമാർ, തുടങ്ങി അഞ്ചോളം പ്രമുഖ ബാങ്കിംഗ് ഉദ്യോഗസ്ഥർ സിഇഒ എംഡി സ്ഥാനത്തേയിക്കാ യി അപേക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 1927ൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് ധനലക്ഷ്മി ബാങ്ക് സ്ഥാപിതമായത്. 1977ൽ ഒരു ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കായി മാറിയ ബാങ്കിന് ഇന്ന് രാജ്യത്തുടനീളം 257 ശാഖകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments