Saturday, July 27, 2024
HomeNewsNationalദില്ലി ചലോ സമരം കൂടുതൽ ശക്തമാക്കൻ കർഷകർ: ചർച്ചയിലൂടെ പരിഹാരമെന്ന് കേന്ദ്രമന്ത്രി

ദില്ലി ചലോ സമരം കൂടുതൽ ശക്തമാക്കൻ കർഷകർ: ചർച്ചയിലൂടെ പരിഹാരമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ദില്ലി ചലോ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ. ഇതിന്റെ ഭാഗമായി പഞ്ചാബ്–ഹരിയാന അതിർത്തിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തിച്ചു. പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ ട്രാക്ടറുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കർഷക രുടെ ആവശ്യങ്ങൾ കേന്ദ്രം കേൾക്കണമെന്ന് ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിങ് ആവശ്യപ്പെട്ടു.

അതിനിടെ, കർഷകരെ തടയുന്നതിനായി ഡൽഹി അതിർത്തിയിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ അടക്കമുള്ള വൻവേലിക്കെട്ടുകൾ തീർത്തിരിക്കുകയാണ് അധികൃതര്‍. ശംഭു അതിർത്തിയിൽ പൊലീസ് രാവിലെയും രാത്രിയിലും കണ്ണീർ വാതകം പ്രയോഗിച്ചു. ഒരു കാരണവശാലും കർഷകർ റോഡിൽ സംഘടിക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് പൊലീസിന്റെ ഇടപെടൽ. കർഷക നേതാക്കളെ അറസ്റ്റ് ചെയ്ത് സമരം ഒതുക്കാനും നീക്കം നടക്കുന്നുണ്ട്.

വായ്പപ്പലിശയിളവ്, താങ്ങുവില നിയമപരമാക്കൽ തുടങ്ങിയ ആവശ്യങ്ങളുമായി കർഷകസംഘടനകൾ പ്രഖ്യാപിച്ച പ്രക്ഷോഭ മാർച്ചിനെ പഞ്ചാബ്-ഹരിയാണ അതിർത്തികളിൽ പോലീസ് തടയാൻശ്രമിച്ചതോടെയാണ് ചൊവ്വാഴ്ച സംഘർഷ മുടലെടുത്തത്. 24 പോലീസ് ഉദ്യോ​ഗസ്ഥർക്ക് സംഘർഷത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അതേസമയം, തങ്ങൾക്കെതിരെ പോലീസ് കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചുവെന്ന് കർഷകർ ചൂണ്ടിക്കാട്ടി. 30-ലധികം സമരക്കാർക്ക് പരിക്കേറ്റുവെന്നാണ് കർഷകരുടെ ആരോപണം.

സമരം അക്രമാസക്തമായതോടെ കർഷകർക്ക് ചൊവ്വാഴ്ച മുന്നോട്ടുനീങ്ങാനായില്ല. ചിതറിയോടിയ കർഷകർ അക്രമാസക്തരായി പോലീസിന്റെ ബാരിക്കേഡുകൾ തകർക്കാനും ശ്രമിച്ചു. ചിലർ കോൺക്രീറ്റ് ബാരിക്കേഡുകൾ ട്രാക്ടർ ഉപയോഗിച്ച് വലിച്ചുനീക്കി. ഖനോരി അതിർത്തിയിലും കുരുക്ഷേത്രയിലും പോലീസുമായി കർഷകർ ഏറ്റുമുട്ടി.

അതേസമയം, വിഷയത്തിൽ ചർച്ചയിലൂടെ പരിഹാരം കാണാനാകുമെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ പറഞ്ഞു. അക്രമങ്ങളിലൂടെ ഒന്നും നേടാനാകില്ല. അത് രാജ്യത്തിന് ദോഷം ചെയ്യും. ഖത്തറിലെ നാവികസേനാ ഉദ്യോ​ഗസ്ഥരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനാകുമെങ്കിൽ ഈ വിഷയത്തിലും പ്രധാനമന്ത്രിക്ക് പരിഹാരം കാണാനാകും. കർഷക നേതാക്കൾ സമാധാനപരമായി നിലകൊള്ളണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ, മുൻകരുതലായി ഹരിയാണ, യു.പി. അതിർത്തികളടച്ച് ഗതാഗതം വിലക്കിയിട്ടുണ്ട്. നഗരത്തിലും പ്രധാന മെട്രോ സ്‌റ്റേഷനുകളിലും നിയന്ത്രണങ്ങളേർപ്പെടുത്തിയതോടെ പൊതുജനങ്ങളും പ്രയാസത്തിലായി. മുമ്പ് കർഷകസമരത്തിനിടെ പ്രതിഷേധക്കാർ കടന്നുകയറിയ ചെങ്കോട്ടയിലും ചൊവ്വാഴ്ച സന്ദര്‍ശകര്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments