Saturday, July 27, 2024
HomeNewsKeralaഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് 50 ആക്കി കുറച്ചതിൽ മലപ്പുറത്ത് പ്രതിഷേധം: പൊലീസുമായി കയ്യാങ്കളി

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് 50 ആക്കി കുറച്ചതിൽ മലപ്പുറത്ത് പ്രതിഷേധം: പൊലീസുമായി കയ്യാങ്കളി

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് 50 ആക്കി കുറച്ചതിൽ മലപ്പുറത്ത് പ്രതിഷേധം. ഏപക്ഷീയമായി 50 എണ്ണമാക്കി ചുരുക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യം. ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിനിടെ ടെസ്റ്റിനെത്തിയവരും പൊലീസുമായി കയ്യാങ്കളിയുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മുക്കത്ത് പ്രതിഷേധക്കാര്‍ ഗതാഗതമന്ത്രി ഗണേഷ് കുമാറിന്‍റെ കോലവും കത്തിച്ചു. ഡ്രൈവിംഗ് സ്‌കൂൾ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിലാണ് മന്ത്രിയുടെ കോലം കത്തിച്ചത്. 

ഇന്നുമുതൽ ഒരു കേന്ദ്രത്തിൽ 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്ന് മന്ത്രിയുടെ വാക്കാലുളള നിർദ്ദേമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് മന്ത്രി പുതിയ നിർദ്ദേശം നൽകി യത്. നേരത്തെ ദിവസവും 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകളാണ് വെട്ടിക്കുറ ച്ചത്. ഇതറിയാതെ നേരത്തേ നൽകിയിരുന്ന ഡേറ്റ് അനുസരിച്ച് ടെസ്റ്റിനെത്തിയപ്പോ ഴാണ് മന്ത്രിയുടെ പുതിയ തീരുമാനം എല്ലാവരും അറിഞ്ഞത്.

അവധിയെടുത്തും മറ്റും ദൂരസ്ഥലങ്ങളിലെത്തിയവർ വരെ ഇക്കൂട്ടത്തിലുണ്ടായിരു ന്നു. ഇവരുടെ പ്രതിഷേധങ്ങൾക്ക് മുന്നിൽ ഉദ്യോഗസ്ഥർ നിസ്സഹായരായി. നേരത്തേ അനുമതി നൽകിയിരുന്ന അപേക്ഷകരിൽ നിന്ന് അമ്പതുപേരെ എങ്ങനെ തെരഞ്ഞെ ടുക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ ധർമ്മസങ്കടത്തിലായി. അപേക്ഷകരുടെ എണ്ണം 50 ആയി ചുരുക്കുമ്പോൾ ആരെ ഒഴിവാക്കും,​ അതിന് എന്ത് മാനദണ്ഡമാണ് സ്വീകരിക്കു ക,​ ഒഴിവാക്കുന്നവർക്ക് പുതിയ തീയതി എങ്ങനെ നൽകും എന്നതിൽ ഉദ്യോഗസ്ഥരി ൽ തന്നെ അവ്യക്ത നിലനിൽക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments