Saturday, July 27, 2024
HomeNewsKeralaഅനിൽ ആന്‍റണി പോയി, പത്മജ പോകുന്നു, കോൺഗ്രസ് നാളെ ബിജെപിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പ്:...

അനിൽ ആന്‍റണി പോയി, പത്മജ പോകുന്നു, കോൺഗ്രസ് നാളെ ബിജെപിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പ്: എംവി ഗോവിന്ദൻ

തൃശൂർ: കോൺഗ്രസിന്റെ ഡസൻ നേതാക്കളാണ് ഇന്ത്യയിലുടനീളം ബിജെപിയി ലേക്ക് പോകുന്നത് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ് നാളെ ബിജെപിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പ് എന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൽ രണ്ടക്ക നമ്പർ തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതിൽ ബിജെപികാർക്ക് ഒന്നും ലഭിക്കാൻ പോകുന്നില്ല എന്നത് ഉറപ്പാണ്. കോൺ ഗ്രസിൽ നിന്ന് ജയിച്ചു വരുന്നവരെ ബിജെപിയിൽ എത്തിക്കും. അതിൽ നിന്നാണ് പ്രധാനമന്ത്രിയുടെ രണ്ടക്കം എന്ന പ്രയോഗം വന്നത്.

എ കെ ആൻ്റണി മകൻ പോയി. കരുണാകരന്റെ മകൾ പോകുന്നു. ഇനി ആരൊ ക്കെയാണ് പോകുന്നത് എന്ന് കണ്ടറിയണം. കോൺഗ്രസിന്റെ മൃദുത്വ സമീപനം ബിജെപിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നതിനു തെളിവാണ്. കോൺഗ്രസ് നാളെ ബിജെപിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പ് എന്ന് എം വി ഗോവിന്ദൻ ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments