Sunday, May 19, 2024
HomeNewsകേരളത്തിൻ്റെ കാര്യങ്ങൾ ശക്തമായി ലോക്സഭയിൽ അവതരിപ്പിക്കാൻ കഴിയുന്നവരെ തെരഞ്ഞെടുക്കുക: മുഖ്യമന്ത്രി

കേരളത്തിൻ്റെ കാര്യങ്ങൾ ശക്തമായി ലോക്സഭയിൽ അവതരിപ്പിക്കാൻ കഴിയുന്നവരെ തെരഞ്ഞെടുക്കുക: മുഖ്യമന്ത്രി

കേരളത്തിൻ്റെയും കേരളീയരുടെയും ആശയാഭിലാഷങ്ങളും അവകാശങ്ങളും ലോക്‌സഭയിൽ ഉയർത്തുന്നതിനും, ജനങ്ങളോടും നാടിനോടുമുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിനും പ്രാപ്തരായവരെ കേരളത്തിൻ്റെ പ്രതിനിധികളായി ലോക്‌സഭയിൽ എത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ട് സമ്മതിദാനാവകാശം വിനിയോഗിക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും ഏവരും തയ്യാറാകണമെന്ന് പിണറായി വിജയൻ അഭ്യർത്ഥിച്ചു.

ഭരണഘടനാമൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഭരണഘടനാ സ്ഥാപനങ്ങളുടെ അതിജീവനത്തിനും ജനങ്ങളുടെ സാഹോദര്യത്തിലധിഷ്ഠിതമായ ജീവിതത്തിനുതകുന്ന ഭരണസംവിധാനം രൂപപ്പെടുത്തുന്നതിനും വഴിവയ്ക്കുന്നതാകട്ടെ ഓരോ വോട്ടും.

മേഖലാപരമായ അസന്തുലിതാവസ്ഥ, വികസനകാര്യത്തിലെ വിവേചനം എന്നിവ അവസാനിപ്പിക്കാനും സംസ്ഥാനങ്ങളുടെ ന്യായമായ ജനാധിപത്യ – ഭരണഘടനാ അവകാശങ്ങൾ ഉറപ്പാക്കാനും ദുസ്സഹമായ ജീവിത സാഹചര്യങ്ങളിൽ ആശ്വാസമെത്തിക്കാനും ഭേദചിന്തകൾക്കതീതമായി മനുഷ്യമനസ്സുകളുടെ ഒരുമ ഊട്ടിയുറപ്പിക്കാനും കഴിയുന്ന ഭരണസംവിധാനം ഒരുക്കുന്നതാകണം നമ്മുടെ ജനാധിപത്യ അവകാശത്തിൻ്റെ വിനിയോഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments